Chapter Title : എബി - ആഗ്രഹങ്ങളുടെ തുടക്കം 2 [Ramettan]
അതും ചോദിച്ചു അങ്ങോട്ട് വന്നു..
ബീന : നിന്നോട് പറയാത്ത എന്ത് കാര്യം ആടി പെണ്ണെ എനിക്കുള്ളത്.. പക്ഷെ ഇപ്പോൾ പറയാൻ സമയം ഇല്ല. രാത്രിയിൽ എന്തായാലും എന്റെ ചക്കരയോട് ചേച്ചി പറഞ്ഞിരിക്കും..
ബിനി :മതി.. മതി.. എന്നോട് പറഞ്ഞാൽ മതി…. ചേച്ചി കഴിക്കുന്നില്ലേ..അമ്മയും എന്നാ എടുക്കുവാ അവിടെ…പണിയെല്ലാം കഴിഞ്ഞത് അല്ലായിരുന്നോ?..
ബീന :അവിടെ പതിവ്,,, മോനെ പറഞ്ഞുവിടാൻ ഉള്ള ചടങ്ങ് നടക്കുന്നു…ബീന ചിരിച്ചു കൊണ്ട് പറഞ്ഞു.. അതെ സമയം അടുക്കളയിൽ തന്റെ മകന്റെ കരവലയത്തിനുള്ളിൽ ചേർന്ന് നിന്ന് അവന്റെ ഇരു കവിളിലും പിടിച്ചു അവന്റെ തല കുനിച്ചു ആ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു ആനി.. കുട്ടൂസേ…അമ്മേടെ പൊന്നെ…എന്നു പറഞ്ഞു വീണ്ടും ചുംബിച്ചു..
ആനി: മോനൂട്ട.. സൂക്ഷിച്ചു പോണേ. വലിയ സ്പീഡിൽ ഒന്നും പോകണ്ട കേട്ടോ.. എന്നും മറ്റുള്ളവരുടെ ബൈക്കിന്റെ പിറകിൽ കയറി പോകത്തെ ഇരിക്കാൻ ആണ് അമ്മ ബൈക്ക് മേടിച്ചു തന്നത്…നിനക്ക് അറിയാലോ.. പപ്പാ നമുക്ക് വേണ്ടി ഉണ്ടാക്കിയത് മുഴുവൻ പപ്പേടെ ചികിത്സക്കായി ചിലവായി…ആകെ ഈ വീടും സ്ഥലവും മാത്രമേ മിച്ചം ഉള്ളു..കടങ്ങൾ അമ്മ വീട്ടിക്കൊണ്ടിരിക്കുവാ.. മോനേ ഞങ്ങൾക്കു ഒരാശ്രയം ഉള്ളു.. മോനത് മറക്കരുത്.. എന്റെ കുട്ടൂസിനോട് അമ്മ അത് പറഞ്ഞു തരേണ്ട ആവശ്യം ഇല്ല എന്ന് അമ്മക്കറിയാം..എന്റെ കുട്ടൂസ് മിടുക്കൻ അല്ലെ.. അവൾ അവന്റെ മുഖത്തു തഴുകി കൊണ്ട് ചിരിച്ചു…അമ്മേടെ പോന്നു വലിയ ചെക്കൻ ആയി.. ദാ കണ്ടില്ലേ അമ്മേനെക്കാളും എന്ത് പൊക്കം ആയെന്നു.. അവൾ ചിരിച്ചു.. പപ്പയെ പോലെ ആണ് എന്റെ മോനൂട്ടൻ.. പപ്പയെ വരച്ചു വച്ചതു പോലെ ഉണ്ട് ഇപ്പോൾ..
💬 Comments
View all comments