Chapter Title : അബ്രാമിന്റെ ആദിപ്രയാണം 1 [ഖുറേഷി & അബ്രാം]
ഒരു സ്വപ്നത്തിനു അവസാനം കുറിച്ച ഇടിശബ്ദത്തിന്റെ ഉറവിടവും മറ്റൊന്നായിരിന്നില്ല എന്നു.
ഞാൻ ക്ളോക്കിലേക്കു കണ്ണോടിച്ചു,സമയം 6:30.
പതിയെ എഴുന്നേറ്റു ചെന്നു വാതിൽ തുറന്നു.രമ അക്ക ആണ്.വീട്ടിലെ പണിക്കു മുതലാളി ഏർപ്പാട് ചെയ്ത നാല്പതിനോടടുത്തു പ്രായമുള്ള ഒരു തമിഴ് സ്ത്രീ.വളരെ വൃത്തിയുള്ള വസ്ത്രധാരണം.ഭർത്താവ് ചെന്നൈയിൽ ഏതോ ഫാക്ടറിയിൽ ജോലിക്കാരനാണ്. രണ്ടു മക്കൾ,ഒരാൾ കോളേജിലും മറ്റെയാൾ 12ലും,രണ്ടും പെണ്കുട്ടികൾ. ഒന്നു പുഞ്ചിരിച്ചു കാണിച്ചതിന് ശേഷം അവർ അടുക്കളയിലേക്കു നടന്നു.
ഞാൻ സോഫയിൽ പോയ് ഇരുന്നു മഞ്ഞുമൂടിയ പ്രകൃതിയുടെ തരളിത ഭാവത്തിലേക്കു കണ്ണു നട്ടു.
രണ്ടു വർഷമായി ഞാൻ ഇവിടെ വന്നിട്ടു. മേട്ടുപാളയത് സ്വർണലിംഗ ഗൗണ്ടറിന്റെ തേയില ഫാക്ടറിയുടെ മാനേജറാണ് ഞാൻ.അപ്പച്ചൻ പണ്ട് അദ്ദേഹത്തിന്റെ ഹോട്ടലിൽ പാചകക്കാരൻ ആയിരുന്നു,ആ പരിചയത്തിൽ ആണ് MBA ബിരുദാനന്തര ബിരുദ ധാരിയായ എനിക്കു അതികം പരിജയസമ്പത് ഇല്ലാതെ തന്നെ ഈ ജോലി കിട്ടിയതു. അപ്പോൾ എനിക്കു എല്ലാത്തിൽ നിന്നും ഒളിച്ചോടാൻ ഈ പാലായനം വേണമായിരുന്നു താനും.
50 ഏക്കറോളം വരുന്ന ഗൗണ്ടറിന്റെ 10 തോട്ടങ്ങളിൽ ഒന്നിന്റെ നോക്കി നടത്തിപ്പുകാരനും ഞാൻ തന്നെയാണ് കേട്ടൊ.
വയസു 25 ആയി. അഞ്ചടി ഏഴു ഇഞ്ചു ഉയരം.നിറം ഒരു ഇളം കറുപ്പ്.മോശമല്ലാത്ത താടിയും മുടിയും ഉണ്ട്. അല്ലെങ്കിലും "നമ്മുടെ ശരീരത്തിൽ നമ്മൾ സംതൃപ്തരാണെങ്കിൽ Racist മലരുകളുടെ നാവിനു വിലകല്പിക്കേണ്ടതില്ലല്ലോ."
തോട്ടങ്ങളുടെ നടുവിലെ Outhouse ൽ ഏകാന്തമായ ജീവിതമാണെങ്കിലും കോളേജിൽ താനൊരു കൊച്ചു 'റോമിയോ' ഒക്കെ ആയിരുന്നു.
ഇവിടെ നല്ല സൗകര്യമാണ്.ഭക്ഷണം വെക്കാനും വൃത്തി ആക്കാനും എല്ലാം അക്ക ഉണ്ട്.പിന്നെ ഊട്ടിയോട് ചേർന്നു കിടക്കുന്ന മേട്ടുപാളയത്തിൽ തണുപ്പിന്റെ കാര്യം പറയണ്ടല്ലോ!ഇടക്കൊക്കെ മദ്യപിക്കും,എന്നു
💬 Comments
View all comments