അബ്രഹാമിന്റെ സന്തതി 5 [സാദിഖ് അലി]

📝 Ongoing

👁 271582 views ❤ 290 likes 💬 11 comments

*അബ്രഹാമിന്റെ സന്തതി 5*
Abrahaminte Santhathi Part 5 | Author : Sadiq Ali
Previous Part

കുറച്ച് കഴിഞ്ഞ് മുടന്തി മുടന്തി നാദിയാ കോണിപടിയിറങ്ങി വരുന്നു..
പെട്ടന്ന് ഞാനത് കണ്ടതും എന്റെവുള്ളൊന്നാളി.. ഞാൻ ചെന്ന് നാദിയാട്..

"എന്തുപറ്റി നാദിയാ.. എവിടേലും വീണൊ.."?
എന്ന് ചോദിച്ച് ഞാനവളെ കൈയ്യിൽ പിടിച്ചു..
ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയതല്ലാതെ അവളൊന്നും പറഞ്ഞില്ല.. സത്യത്തിൽ ആ നോട്ടത്തിൽ ഞാനാകെ ഇല്ലാതായി.. കൈയ്യിലെ എന്റെ പിടുത്തം തട്ടിയകറ്റി അവൾ അടുക്കളയിലേക്ക് പോയി.. ഞാനൊരു നിമിഷം അടികിട്ടിയപോലെ നിന്നുപോയ്..

" ഇതെന്ത് പണ്ടാരമാണു... " ഞാൻ ഓർത്തു..

ഞാൻ വീണ്ടും ചിന്താകുലനായി.. മാത്രവുമല്ല.. എനിക്ക് മാനസികമായി വല്ലാത്തൊരു വേദനയുണ്ടാവുകയും ചെയ്തു.. അമ്മാതിരി നോട്ടമായിരുന്നു.. ആ കണ്ണിൽ എന്നോട് ഒരുപാട് ദേഷ്യം എനിക്കനുഭവപെട്ടു..

"ഹെയ്.. എന്തിനായിരിക്കും ഇത്ര ദേഷ്യം.."

"ഇന്നലെ കുടിച്ചതുകൊണ്ടാവുമൊ..". ഹെയ്.. ചെ.. ചെ.. അതായിരിക്കില്ല.."

"പിന്നെയെന്തായിരിക്കും"..

ഞാനിങ്ങനെ , ഒരുപാട് ചോദ്യങ്ങളുമായി.. സോഫയിൽ വന്നിരുന്നു..

അപ്പോഴെക്കും അളിയന്മാരും മാമമാരും പെങ്ങന്മാരുമൊക്കെ എത്തി.. അവരുമായി ഇടപഴകുമ്പോഴും.. എന്റെയും നാദിയാടെയും കല്ല്യാണകാര്യം സംസാരിക്കുമ്പോഴും അവളുടെ മുഖത്ത് തെളിച്ചമുണ്ടായിരുന്നില്ലെന്നത് ഞാൻ ശ്രദ്ധിച്ചു..

കല്ല്യാണത്തിനു രണ്ടാഴ്ച്ച സമയം. അതിനിടയിൽ ചെയ്തുതീർ

📚 Chapters

1 published

Related Stories

💬 Comments

View all comments