0%

Chapter Title : അബ്രഹാമിന്റെ സന്തതി 7 [സാദിഖ് അലി] [Climax]

Author : Kambikathakal Read All Parts 504

പുഴയോരത്ത് ഏകനായി ഞാനിരുന്നു..

നാദിയ ഇല്ലാത്ത ഈ ലോകത്ത് ജീവിക്കേണ്ടെന്ന് കരുതിയിടത്തും , പൊന്നുകുടം പോലെത്തെ ഒരു മോനെ തന്ന് ദൈവം എന്നെ തോൽപ്പിച്ചു...

കുറെ നേരം അവിടെയിരുന്ന് ഞാനെണിറ്റ് തിരിഞ്ഞ് നടന്നു..

വണ്ടിയുടെ അടുത്തെത്തി ഡോർ തുറന്ന് വളരെ കഷ്ട്ടപെട്ട് കയറിയിരുന്നു.. ശരീരത്തിനും മനസിനും ഒരുപോലെയേറ്റ ആഘാതാത്തിൽ ഞാൻ വല്ലാതെ തളർന്നിരുന്നു.. ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്ത് എങ്ങോട്ടെന്നില്ലാതെ പോന്നു..

ഓടികൊണ്ടിരുന്ന വണ്ടിയുടെ ഡ്രൈവിങ്ങ് സീറ്റിലിരുന്ന ഞാനറിഞ്ഞു എന്റെ കണ്ണിൽ ഇരുട്ട് കയറുന്നത്.. പെട്ടന്ന് ഞാൻ അബോധാവസ്ഥയിലേക്ക് വീണൂതുടങ്ങി.. കാർ ഒതുക്കി നിറുത്തുന്നതിനുമുമ്പ് തന്നെ എന്റെ ശരീരം തളർന്നിരുന്നു.. ബ്രേക്ക് ചവിട്ടാൻ കാലുപൊന്തിയില്ല.. കാറിന്റെ നിയന്ത്രണം വിട്ടു.. പെട്ടന്ന് എവിടെയൊ ചെന്നിടിച്ച് നിന്നു.. സ്റ്റിയറിങ്ങിൽ തലവെച്ച് ഞാനങ്ങനെ കിടന്നു...

മണിക്കൂറുകൾക്ക് ശേഷം,

ഞാൻ കണ്ണ് തുറക്കുന്നത് ഹോസ്പിറ്റൽ ബെഡിൽ..

അരികിൽ സഫ്നയും സജ്നയും അജിനയും അളിയന്മാരും നാദിയാടെ ഉമ്മയും ഉമ്മാടെ കയ്യിൽ എന്റെ മോനും.. അങ്ങനെ എല്ലാരും എന്റെ കട്ടിലിനു ചുറ്റും നിൽക്കുന്നു... എന്റെ മോനെ കണ്ടതും എന്റെ കണ്ണിൽ നിന്ന് ധാരധാരയായി ചുടുകണ്ണീർ ഒഴുകി.. കട്ടിലിനടുത്തുള്ള ചെറിയ സ്റ്റൂളിൽ സഫ്ന യിരുന്നു.. എന്റെ കണ്ണുകൾ തുടച്ചുകൊണ്ട് അവൾ ..

"കരയല്ലെ ഇക്കാക്ക.. ഒന്നും സംഭവിച്ചില്ലല്ലൊ.."

ആ ഇരുമ്പ് വടി കൊണ്ടുള്ള അടിയിൽ, എന്റെ നെറ്റിക്ക് താഴെ പുരികത്തിനു തൊട്ട് മുകളിൽ ആഴത്തിലുള്ള മുറിവ് മാത്രമായിരുന്നില്ല.. കവിളിൽ കണ്ണിനു താഴെ ഒരു എല്ല് പൊട്ടുകയും ചെയ്തിട്ടുണ്ട്.. നാദിയാനെ കുറിച്ച് ചോദിക്കാനായി വാ തുറന്ന എനിക്ക് ശക്തമായ വേദനമൂലം വാക്കുകൾ പുറത്തുവന്നില്ല.. എന്നാലും എന്തൊ പറയാൻ വരുന്നപോലെ

💬 Comments

View all comments