0%

Chapter Title : അബ്രഹാമിന്റെ സന്തതി 7 [സാദിഖ് അലി] [Climax]

Author : Kambikathakal Read All Parts 511

" സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടൊ.." ഇപ്പൊ"

"ഹേയ്.. എന്നാലും ചെറിയ വേദനയുണ്ട്.."

കവിളിൽ കണ്ണിനു താഴെ സ്റ്റിച്ചുണ്ട്.

ഞാൻ നാദിയാടെ റും ലക്ഷ്യമാക്കി നടന്നു.. അവിടെയുള്ള അടച്ചിട്ട റൂമിൽ ഞാൻ വാതിൽ തുറന്ന് അകത്ത് കയറി.. കട്ടിലിൽ നാദിയ കിടക്കുന്നു.. തലപൊതിഞ്ഞ് കെട്ടി വെച്ചിരിക്കുന്നു.. തൊട്ടരികെ ഒരു നഴ്സ് ഉണ്ടായിരുന്നു. ഞാൻ അകത്തേക്ക് കടന്ന് അവിടെയുള്ള സ്റ്റൂളിൽ ഇരുന്നു.. എന്റെ വലതു കൈകൊണ്ട് ഞാനവളുടെ കൈയ്യിൽ പിടിച്ചു... ചെറിയൊരു തണുപ്പ് എന്റെ കയ്യിൽ നിന്ന് അനുഭവിച്ചപോലെ പെട്ടന്ന് അവളതറിഞ്ഞ് മെല്ലെ കണ്ണു തുറന്നു.. പതിയെ തല ചെരിച്ച് എന്റെ മുഖത്തേക്ക് നോക്കി...
എന്നെ കണ്ടതും ചെറുതായ് പുഞ്ചിരിച്ചുകൊണ്ട്.. "ഇക്കാ.."

ഞാനവളുടെ നെറ്റിയിൽ തലോടികൊണ്ട്..

"ഉം.. കിടന്നൊ.."

പതിഞ്ഞ ശബ്ദത്തിൽ അവളെന്നോട്..

"എന്റെ ഇക്ക വിഷമിച്ചൂലെ ഒരുപാട്.."

എന്റെ കണ്ണൊന്ന് നിറഞ്ഞു..

"പോട്ടെ. സാരല്ല്യാ.." ഞാൻ പറഞ്ഞു.

ഞാനവളുടെ നെറ്റിയിൽ തലോടികൊണ്ടിരുന്നു..

"ഇക്കാ.." അവൾ വിളിച്ചു..

"ഉം.." ഞാനൊന്ന് മൂളി..

"എന്റെയടുത്തിരിക്കൊ കുറച്ച് നേരം.."

"ഉം.. ഇനിയെപ്പോഴും ". ഞാൻ പറഞ്ഞു..

അവളുടെ നെറ്റിയിൽ ചുമ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞു..

" ഇക്കാടെ പൊന്നു ഉറങ്ങിക്കൊ.. ഇക്ക അടുത്തുണ്ടാകും..ട്ടൊ.."

അവളൊന്ന് മൂളികൊണ്ട്.. പതിയെ കണ്ണുകളടച്ചു..

ഞാൻ കുറേ നേരം ആ മുഖത്തേക്ക് നോക്കി, ആ നെറ്റിയിൽ തലോടികൊണ്ടങ്ങനെയിരുന്നു.

കുറച്ച് കഴിഞ്ഞ്,

"ഇക്കാക്കാാ ഇങ്ങെനെ ഇരുന്നാ എങ്ങെന്യാ വല്ലൊം കഴിക്കണ്ടെ.."!! ഒന്നും കഴിച്ചില്ലല്ലൊ ഇതുവരെ"!! സഫ്ന വന്ന് പറഞ്ഞു.

" ഉം.. കഴിക്കാം.."
'മോനെവിടെ"!?

"ഇക്കാന്റെടുത്തുണ്ട്.. അവിടെ എന്റെ പിള്ളാരോടൊപ്പം കളിയിലാ.."

"ഉം.."

"ഇക്കാക്ക വാ. താത്താന്റെടുത്ത് ഞാൻ ഇരുന്നോളാം.. ഇക്കാക്കക്ക് വയ്യാത്തതല്ലെ"!!..

💬 Comments

View all comments