Chapter Title : അബ്രഹാമിന്റെ സന്തതി [സാദിഖ് അലി]
പേരടങ്ങുന്ന സംഘം പാലക്കാട്ടേക്ക് പുറപ്പെട്ടു..
ഒരു സർക്കാർ ഉദ്ധ്യോഗസ്ഥനെ തീർക്കണം അതായിരുന്നു ജോലി..
ഫോട്ടൊയും അഡ്രെസ്സും കുടെ പണവും. പിന്നെ,
"ജോലികഴിഞ്ഞ് വരുമ്പോൾ എന്നും അയാൾക്ക് നാലെണ്ണം അടിക്കണം .
പിന്നെ തിരിച്ചിറങ്ങുന്നത് എട്ട് മണിയോടെ... തീർന്നെന്ന് ഉറപ്പാക്കണം"
എന്ന മെസേജും മാത്രമാണു ഞങൾക്ക് തന്നിരുന്നത്.
സമയം ഏഴര ...
ഞങ്ങൾ കാത്തിരുന്നു..
അയാൾ വരുന്നതും കാത്ത്.
ദൂരെ നിന്നും അയാൾ ബൈക്കിൽ വരുന്നത് ഞങ്ങൾ കണ്ടു..
അയാളുടെ വീടിനു നൂറ് മീറ്റർ മുമ്പ് ഞങ്ങൾ ഞങളുടെ കാർ നിർത്തിയിട്ടിരുന്നു.. അയാളെ കണ്ടയുടനെ.. ഞങ്ങൾ മൂന്ന് പേർ വണ്ടിയിൽ നിന്നിറങ്ങി അയാളുടെ വീട് ലക്ഷ്യമാക്കി നടന്നു..
അയാൾ ഞാങളുടെ മുന്നിലൂടെ വീട്ട് പടിക്കലെത്തി ബൈക്കിൽ നിന്നിറങ്ങി .. അപ്പോഴെക്കും ഞങ്ങളും അവിടെയെത്തിയിരുന്നു..
ബൈക്ക് സ്റ്റാൻഡിലിടുന്ന അയാളെ ഞങ്ങൾ തലങ്ങും വിലങ്ങും വടിവാളുകൊണ്ട് വെട്ടി. അയാൾ ഒച്ചയുണ്ടാക്കി..
ആളുകൾ കൂടാൻ തുടങ്ങുന്നതുകണ്ട് ഞങ്ങൾ വണ്ടിയുടെ അടുത്തേക്കോടി. ഓടുന്ന ഓട്ടത്തിൽ ഞാനൊന്ന് തിരിഞ്ഞു നോക്കി..
അയ്യാളുടെ ഭാര്യയും മകളും... ആർത്ത് വിളിച്ചൊന്ന് കരഞ്ഞു..
അതുകേട്ട് അയാൾ മരിച്ചെന്ന് ഞാൻ ഉറപ്പിച്ചു..
ഞങ്ങൾ വണ്ടിയെടുത്ത് തിരിച്ച് പോന്നു..
അന്ന് രാത്രി ഞാനുറങ്ങിയില്ല.. ഒരു കുടുമ്പം അനാഥമാവുന്നതിന്റെ ഭീകരത അനുഭവിച്ചറിഞ്ഞവനാണു ഞാൻ.. ആ ഞാൻ തന്നെ ഇന്ന് ഒരു കുടുമ്പത്തെ അനാഥമാക്കിയിരിക്കുന്നു.
കുറ്റബോധം എന്നെ തളർത്തി..
അങ്ങെനെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന ഒരുത്തനെ മറ്റൊരു കേസിൽ പൊലീസ് അറെസ്റ്റ് ചെയ്തു.. ചോദ്യം ചെയ്യലിൽ ഈ കേസും അവൻ പറഞു..
ഞാൻ പുറത്തായിരുന്ന സമയത്ത് എന്റെ വീട്ടിൽ പൊലീസെത്തി എന്നെ അന്വോഷിച്ചു.. തിരികെ പോയി..
💬 Comments
View all comments