Chapter Title : അച്ചുവിൻ്റെ അമ്മ എൻ്റെയും 3 [ദുഷ്യന്തൻ]
കുറുമ്പും അഹങ്കാരവും ഒക്കെ അവൾക്ക് ഒണ്ട്.
ഒരു ബസ് കേറിയാൽ അമ്മാവൻ്റെ വീട്ടിൽ ചെല്ലാം. ബസിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോ മനസ്സിന് വല്ലാത്തൊരു ഉൻമേഷമ്മാണ്. എൻ്റെ ജീവിതത്തിൽ അമ്മാവനും അമ്മയിക്കും നല്ലൊരു വിഹിതം ഞാൻ അളന്ന് വെച്ചിട്ടുണ്ട്. പണ്ടൊക്കെ അമ്മയുടെ കയ്യിൽ തൂങ്ങി ഈ വഴിയിലൂടെ ഒക്കെ നടക്കുന്നത് ഞാൻ ഓർക്കുന്നു. അവിടെ വീടിന് മുന്നിൽ ചെന്ന് നിൽക്കുമ്പോ ഉളിൽ ഒരു കുളിരാണ്. വല്യ സ്നേഹമാണേലും ഒരുപ്പാട് ദൂരമില്ലേലും ഈ പടിക്കൽ വന്നിട്ട് കാലം കൊറെ ആയി. പ്ലസ്ടു തോറ്റ് വീണ്ടും സപ്ലി അടിച്ചതിൽ പിന്നെ ഞാൻ ഇങ്ങോട്ട് വന്നിട്ടില്ല. പക്ഷേ എല്ലാരും അങ്ങോട്ടേക്ക് വന്നിട്ടുണ്ട്. ചേച്ചിയുടെ കല്യാണത്തിനും മറ്റും..
ഗേറ്റ് തുറന്ന് അകത്ത് കേറിയപ്പൊ.. ആരാ ഇത് എന്ന് ചോദിച്ച് വരുന്ന അമ്മാവനെ ഞാൻ പ്രതീക്ഷിച്ചു.. പക്ഷെ അതുണ്ടായില്ല. പകരം ഓടി വന്നത് ആരതിയാണ്. എൻ്റെ ശ്രീലക്ഷ്മി ചേച്ചീടെ അതേ ലുക്ക് ആണ്. അതെ കണ്ണ് അതേ മൂക്ക് അതേ ചുണ്ട്... പക്ഷേ സ്വഭാവം മാത്രം കിട്ടിയില്ല. എൻ്റെ ചേച്ചി ഒരിക്കലും എന്നെ ഇങ്ങനെ എടുത്ത് ഇടിച്ചു കാണില്ല. എനിക്ക് കിട്ടിയ ഇടികളിൽ ഞാൻ തിരിച്ച് കൊടുക്കാത്തത് ഇവൾക്ക് മാത്രമാണ്.
എൻ്റെ കയ്യിൽ തൂങ്ങിയാടികൊണ്ട് ആരതി കൊഞ്ചി.
“ എത്ര നാളായി ചേട്ടൻ ഇങ്ങോട്ട് വന്നിട്ട്?? ഞങ്ങളെയൊക്കെ മറന്നോ മിസ്റ്റർ?? ”
“ നിനക്ക് ഇന്ന് സ്കൂളില്ലേ.. പോടീ പഠിക്കാൻ പോ..”
“ ശനിയാഴ്ച നിൻ്റെ മറ്റവള് വെച്ചേക്കുന്നോ ക്ലാസ്?? ”
ഇതല്ല ഇതിനപ്പുറവും ഇവളിൽ നിന്നും പ്രതീക്ഷിക്കാവുന്ന കൊണ്ട് ഞാൻ പതറിയില്ല.. എങ്കിലും
💬 Comments
View all comments