Chapter Title : അച്ചുവിൻ്റെ അമ്മ എൻ്റെയും [ദുഷ്യന്തൻ]
അവിടെ മതിലിനോട് ചേർന്നുള്ള ഒരു മരത്തിൻ്റെ മറവിൽ നിന്നു. ചേച്ചിക്ക് പിന്നെ അത്രക് ഉയരം ഇല്ലാത്തതുകൊണ്ട് എത്തിനൊക്കിയലും കാണാൻ പറ്റില്ല.
ചേച്ചിയെ പറ്റി പറഞ്ഞാ ഒരു നാടൻ ചരക്ക് അത്ര തന്നെ. പിന്നെ സ്വഭാവം..
CCTV ക്യാമറ പോലും ഇത്രക്ക് കാര്യക്ഷമതയോടെ പ്രവർത്തിക്കില്ല. പണ്ടൊക്കെ ഇവരുടെ തള്ളയായിരുന്നു ന്യൂസ്പിടുത്തം . ഇപ്പൊ മോളാണ്. എൻ്റെ ചേച്ചിയെക്കളും ഒന്നോ രണ്ടോ വയസ്സ് മൂപ്പേഉള്ളൂ. രണ്ട് പേരും അത്യാവശ്യം കൂട്ടാണ്.
ഞാൻ കൈ ഉയർത്തി കാണിച്ചിട്ട് അങ്ങോട്ടേക്ക് നടക്കാൻ തുനിഞ്ഞതും ചേച്ചി “ ടാ..ഇപ്പൊ കൊറച്ച് പണിയുണ്ട് . ഞാൻ പിന്നെ വരാമേ " എന്ന് പറഞ്ഞ് പോയി.
ഭാഗ്യത്തിന് എന്നെ മാത്രേ ചേച്ചി കണ്ടൊള്ളു.
ഞാൻ ഉടനെ തുളസിത്തറയുടെ ഉള്ളിൽനിന്ന് താക്കോൽ എടുത്ത് കതക് തുറന്നു. വാടകക്ക് നിന്നവരോട് ഞാനാ പറഞ്ഞത് താക്കോൽ ഇവിടെ വെച്ചാ മതിയെന്ന്. പണ്ട് അമ്മയും പുറത്ത് പോകുമ്പോ താക്കോൽ ഇവിടെത്തന്നെയാ വെച്ചിരുന്നത്.
വീടൊക്കെ വൃത്തിയാക്കി ഇട്ടിരിക്കുവാണ്. പെണ്ണുങ്ങൾ നേരെ ഫ്രഷ് ആകാൻ പോയ്. ഞാനും മണിയും ബാഗൊക്കെ ഓരോ റൂമില്ലാക്കി പുറത്തേക്ക് ഇറങ്ങി. മണിക്ക് വീടും പറമ്പും ഒക്കെ അങ്ങ് പിടിച്ച മട്ടാണ്. അവൻ്റെ നാട്ടിൽ മൊത്തം മലയും കുന്നുമാണല്ലോ. ഞങ്ങള് മുറ്റത്ത് നിക്കുമ്പോഴാണ് ഗേറ്റ്‌തുറക്കുന്ന ശബ്ദം കേട്ടത്.
രാജി ചേച്ചി. കണ്ടപാടെ കണ്ണടച്ച് പോയി. പഴയപോലെയൊന്നും അല്ല. കല്യാണമൊക്കെ കഴിഞ്ഞു ഒരു കൊച്ച് ആയപ്പോ ഒന്ന് മിനുങ്ങിയിട്ടുണ്ട്. ഒരു സിൽക് മോഡൽ നൈറ്റി ഇട്ടുകൊണ്ട് അവർ എൻ്റെ അടുത്തേക്ക് നടന്നുവന്നു. പക്ഷേ എൻ്റെ കൂടെ മണിയെ ചേച്ചി തീരെ പ്രതീക്ഷിച്ചില്ല. അതിൻ്റെ
💬 Comments
View all comments