0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 5 [Mikhael]

Author : kkstories Read All Parts 1K

വേണമെങ്കിൽ ചോദിച്ചു നോക്കിക്കോ ഞാൻ പോകുവാ
അമ്മു : നിക്കെടി പെണ്ണേ അവിടെ ഇന്നലെ അങ്ങേരു പോകുമ്പോൾ കൺമിഴിച്ച് നോക്കുന്നുണ്ടായിരുന്നല്ലൊ പിന്നെ ഇപ്പൊ എന്താ ഒരു ജാഡ
അച്ചു : എടി പെണ്ണേ നീ എൻ്റെ ഡ്രസ്സ് നോക്ക് നനഞ്ഞത് ഇട്ടിട്ടാ നിൽക്കുന്നത് എനിക്കെന്തോ മടിയാ ഇങ്ങനെ നിൽക്കാൻ ഞാൻ പോകുവാ നീ വരുന്നെങ്കിൽ വാ
( അച്ചു പോയപ്പോൾ അമ്മുവും വീട്ടിലേക്ക് പോയി അജു അവർ പോകുന്നത് കണ്ടിരുന്നു അവനു എന്തെന്നില്ലാത്ത സന്തോഷം തോന്നിയിരുന്നു ആ നേരത്ത് തനിക്ക് പ്രിയപ്പെട്ട ആരെയോ ആണ് കാണാൻ പോകുന്നത് എന്നൊരു പ്രതീക്ഷ പോലെ തോന്നി അവന് എന്നാൽ അവർ തന്നെ കാത്ത് നിന്നില്ലല്ലോ എന്നൊരു സങ്കടം അജുവിൻ്റെ മനസ്സിൽ തോന്നി അത് പെട്ടെന്ന് മാറുകയും ചെയ്തു കാരണം അവർക്ക് അറിയില്ലല്ലോ അവൻ അവരെ തേടി ഇറങ്ങിയത് ആണെന്ന് അജുവിൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു )
അമ്മു : അച്ചു ഒന്ന് നിൽക്കാമയിരുന്നു അവിടെ
അച്ചു : ഞാൻ വേഗം പോയി അലക്കിയ ഡ്രസ്സ് എല്ലാം തോരിയിട്ട്
ഒന്ന് റെഡി ആയിട്ട് വരാം നീയും വേഗം ഡ്രസ്സ് മാറ്റി വാ നമുക്ക് റോഡിലേക്ക് ഒന്ന് പോയി നോക്കാം
അമ്മു : അപ്പോ പെണ്ണിൻ്റെ മനസ്സിൽ പൂതിയൊക്കെ ഉണ്ട് ല്ലേ
അച്ചു : നീ ഒന്ന് വേഗം മാറ്റി നിൽക്ക് ഞാൻ ഇപ്പൊ വരാം ഇന്നലെ നമ്മളെ സഹായിച്ച ആളല്ലേ എനിക്ക് അയാൾ ദൈവതുല്ല്യം ആണ് അയാളെ കാണാത്തത് പോലെ പോന്നപ്പോൾ ഉള്ളിൽ ഒരു കുത്തൽ അതാ നീ വേറെ

💬 Comments

View all comments