Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 5 [Mikhael]
ശാരദയും കഴിച്ചത് അത് വരെ അജു സച്ചുവിനോട് ഓരോന്ന് സംസാരിച്ചിരുന്നു സച്ചു വീണതിനെ കുറിച്ചും ചോദിച്ചു അച്ചുവിനോടും അമ്മുവിനോടും പറഞ്ഞ അതേ മറുപടി ആണ് സച്ചു അജുവിനോടും പറഞ്ഞത് അങ്ങനെ സംസാരിച്ചു നേരം പോയത് അറിഞ്ഞില്ല എല്ലാവരും കഴിക്കൽ കഴിഞ്ഞ് അജുവിനോട് സംസാരിച്ചു കൊണ്ടിരുന്നു
ആ സമയം അച്ചു ഒരു പാത്രത്തിൽ ചോറും കറികളും ആയി അവളുടെ വീട്ടിലേയ്ക്ക് പോയി അത് കണ്ട അജു )
അജു : അല്ല ചേച്ചി അച്ചു എങ്ങോട്ടാ ഈ പോകുന്നെ
ശാരദ : അതിൻ്റെ കാര്യം വലിയ കഷ്ടമാ മോനേ ആകെയുള്ളത് ഇവനും പിന്നെ പേരിനു ഒരു അച്ഛനും ആണ് അയാള് ഏതു നേരത്തും മൂക്ക് മുട്ടെ കുടിച്ചു വെളിവില്ലാതെയാണ് നടപ്പ്
ഈ കുട്ടി എന്ത് ചെയ്യാനാ
അജു : അപ്പോ അവരുടെ പഠനം എങ്ങനെയാ
അമ്മു : ഏട്ടാ അത് അച്ചുവിൻ്റെ കോളേജ് പഠനം ആരോ സ്പോൺസർ ചെയ്തിരിക്കാ അത് ആരാണെന്ന് ആർക്കുമറിയില്ല
അവള് അതിനെ കുറിച്ച് കോളേജ് മാനേജ് മെൻ്റിനോട് ചോദിച്ചിരുന്നു അപ്പോ അവർക്കും അതിനെ കുറിച്ച് കൂടുതൽ അറിയില്ല പേര് വെളിപ്പെടുത്താത്ത ആരോ ആണെന്നാ പറഞ്ഞെ
അജു : അപ്പോ ഇവരുടെ വീട്ടിലെ കാര്യങ്ങളോ
ശാരദ : റേഷൻ കിട്ടുന്നതുക്കൊണ്ട് അങ്ങനെ മുന്നോട്ട് പോകുന്നു ഞങ്ങളാൽ കഴിയുന്നത് ഞങ്ങളും ചെയ്യുന്നു അങ്ങനെയാണ് ഈ രണ്ടു കുട്ടികളുടെ ജീവിതം
അച്ചു : എന്താ എല്ലാവരും കൂടി ഒരു ചർച്ച
അമ്മു : നിൻ്റെ കല്ല്യാണ കാര്യം പറയുകയാ
അച്ചു : ഒന്ന് പോടി അവിടുന്ന്
ശാരദ :
💬 Comments
View all comments