0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 7 [Mikhael]

Author : kkstories Read All Parts 1.5K

എങ്ങനെ പെരുമാറണം എന്ന് നീ എന്നെ പഠിപ്പിക്കേണ്ട കയ്യെടുക്കടാ
( പുറകിൽ നടക്കുന്ന വാക്കേറ്റം കേട്ട് തിരിഞ്ഞു നോക്കിയ അച്ചുവും അമ്മുവും കാണുന്നത് ജോണിൻ്റെ കയ്യിൽ നിന്ന് സോസ് ബോട്ടിൽ പിടിച്ച് വാങ്ങുന്ന അജുവിനെയാണ് )
അച്ചു : ഡീ ദേ സാറ്
അമ്മു : അർജ്ജുവേട്ടൻ എന്തിനാ ജോണിനോട് പ്രശ്നം ഉണ്ടാക്കുന്നത്
അച്ചു : എനിക്ക് എങ്ങിനെ അറിയാനാ എനിക്ക് എന്തോ ഒരു പേടി പോലെ
അമ്മു : അതിന് നീ എന്ത് ചെയ്തിട്ടാ ഈ പേടിക്കുന്നേ
അച്ചു : അല്ലെടി സാറിന് എന്തെങ്കിലും
അമ്മു : അവർ എന്താച്ചാ കാണിക്കട്ടെ നീ ഇങ്ങു വാ നമുക്ക് അങ്ങോട്ട് മാറി നിൽക്കാം

ജോൺ : നിന്നോടല്ലെ കൈ എടുക്കാൻ പറഞ്ഞെ
അജു : ഓക്കെ ഞാൻ കൈ എടുക്കാം ഞാൻ ഒരു പ്രശ്നത്തിനും വന്നതല്ല പിന്നെ താൻ ഒരു കുട്ടിയോട് വേണ്ടാദീനം കാണിക്കുന്നത് കണ്ടപ്പോൾ ഇടപ്പെട്ട് പോയി
ജോൺ : അങ്ങനെ ഇടപ്പെടാൻ അവള് നിൻ്റെ കെട്ടിയവൾ ഒന്നും അല്ലല്ലോ
അജു : ഇത് വരെ അല്ല ഇനി ആയിക്കൂടാ എന്നും ഇല്ല
ജോൺ : അത് ആവുമ്പോൾ നോക്കിയാൽ പോരേ
അജു : അല്ല അങ്ങനെയെങ്ങാനും ആയാൽ അവൾ ചിലപ്പോൾ അന്നു ചോദിച്ചാലോ എന്തേ എന്നെ ഒരാള് ദ്രോഹിക്കുമ്പോൾ ഇടപ്പെട്ടില്ല എന്ന് ആ ചോദ്യം ഒഴിവാക്കാനാണ് ഇപ്പൊ ഞാൻ ഇടപ്പെട്ടത്
ജോൺ : അതിന് നീ ഇവിടുന്ന് ജീവനോടെ പോയാൽ അല്ലേ നിങ്ങളുടെ കല്ല്യാണം ഉണ്ടാവൂ അപ്പോ നീ പേടിക്കേണ്ട അതൊരിക്കലും ഉണ്ടാവില്ല കാരണം

💬 Comments

View all comments