Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 7 [Mikhael]
അറിയേണ്ടേ
( അജു ഗൺ കാണിച്ച് ജോണിനെ പേടിപ്പിച്ചത് വേറെ ആർക്കും അറിയില്ലായിരുന്നു )
ക്രിസ്റ്റീന : പറ ജോൺ അവൻ എങ്ങനെയാ നിനക്ക് വാർണിംഗ് തന്നത്
ജോൺ : അത് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്ന് അറിയില്ല
സാന്ദ്ര : നീ പറ പറഞ്ഞാൽ അല്ലേ ഞങ്ങൾക്ക് വിശ്വസിക്കുമോ ഇല്ലേ എന്ന് അറിയൂ
അരുൺ : അളിയാ നീ കാര്യം പറ അവൻ എന്താ നിന്നോട് പറഞ്ഞത്
ജോൺ : പറയാം അന്നു ആ പ്രശ്നത്തിൻ്റെ ഇടയിൽ അവൻ എനിക്ക് മാത്രം ആയി ഒരു കാര്യം കാണിച്ച് തന്നിരുന്നു
ഇനി നമ്മൾ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ അവൻ അത് എടുത്ത് പ്രയോഗിക്കും എന്നാണ് പറഞ്ഞത്
അനു : അവൻ എന്താ വല്ല കത്തിയോ കൊടുവാളോ എടുത്ത് പ്രയോഗിക്കും എന്ന് പറഞ്ഞോ
ജോൺ : അനു അവനെ നമ്മൾ കൂട്ടിയാൽ കൂടില്ല എന്ന് എനിക്ക് നൂറു ശതമാനവും ഉറപ്പാണ്
കാരണം അവൻ്റെ കണ്ണിൽ അന്നു ഞാൻ കണ്ടത് അത്രക്ക് പകയാണ് കൂടാതെ അവൻ്റെ ആളുകൾ അവന് വേണ്ടി മരിക്കാൻ നിൽക്കുന്നവരെ പോലെയാണ് പിന്നെ
പിന്നെ അവൻ ഒരു ഐറ്റം കൂടി കാണിച്ചിരുന്നു അന്ന് അവൻ്റെ അരയിൽ ഒരു പിസ്റ്റോൾ ഉണ്ടായിരുന്നു
ദീപ്തി : വാട്ട് ദ ഫക്ക്
ജോൺ : അതേ ദീപ്തി അവൻ നമ്മൾ ഉദ്ദേശിക്കുന്ന പോലെ അത്ര നിസാരക്കാരൻ അല്ല അവൻ്റെ കണ്ണിൽ ഒരു അൽപ്പം പോലും ദയയോ പേടിയോ ഞാൻ കണ്ടിരുന്നില്ല
അങ്ങനെ അവനെ അടുത്ത് കണ്ടപ്പോൾ മരണത്തെ മുഖാമുഖം കണ്ട ഫീൽ
💬 Comments
View all comments