Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 7 [Mikhael]
പ്രശ്നം ഒഴിവാക്കിക്കോളും
അമ്മു : അവള് നിൻ്റെ സാറിനെ അടിച്ചോണ്ട് പോകും നോക്കിക്കോ
അച്ചു : നമുക്ക് അതൊന്നും വിധിച്ചതല്ല മോളെ
ജോൺ : എൻ്റെ പിള്ളാർ ഇപ്പൊ എത്തും നിനക്ക് ഇവിടുന്ന് ഇനി ഒരു തിരിച്ച് പോക്ക് ഇല്ല
അജു : എൻ്റെ പൊന്നു മോനെ ഞാൻ ഒരു പ്രശ്നത്തിനും ഇല്ല
സോറി
ജോൺ : അപ്പോ നിനക്ക് പേടി ഉണ്ട് അല്ലേ
അജു : നീ ചെയ്യാൻ നിന്ന തെറ്റ് ഞാൻ തടഞ്ഞു അതിന് നീ എന്നെ അങ്ങ് കൊല്ലും എന്നൊക്കെ പറഞ്ഞാല് എൻ്റെ കാല് കൂട്ടി മുട്ടും എന്ന് കരുതിയോ നീ
ആരെവേണമെങ്കിലും വിളിച്ചോ നീ നിനക്ക് ചെയ്യാൻ പറ്റുന്നത് ചെയ്തു കാണിക്ക്
ജോൺ : ഡാ നിന്നെ ഞാൻ
ദീപ്തി : ജോൺ മതി നിറുത്ത്
ജോൺ : ദീപ്തി നീയും ഇവൻ്റെ സെറ്റ് ആണോ
ദീപ്തി : ജോൺ പ്ലീസ് എനിക്ക് വേണ്ടി നീ ഈ പ്രശ്നം ഒന്ന് ഒഴിവാക്ക്
ജോൺ : എടി നീ കണ്ടത് അല്ലേ ഈ പുന്നാര മോൻ എന്നെ തടഞ്ഞത് ഇവന് എന്താ നമ്മുടെ കോളേജിൽ കാര്യം
ദീപ്തി : ജോൺ പ്ലീസ് ഇപ്പൊ നീ ഒന്ന് മതിയാക്ക് ഞാൻ എല്ലാം നിനക്ക് പറഞ്ഞു തരാം പ്ലീസ് ഇപ്പൊ ഒന്ന് പോ
ജോൺ : ദീപ്തി പറഞ്ഞത് കൊണ്ട് മാത്രം നീ ഇപ്പൊ രക്ഷപ്പെട്ടു അല്ലെങ്കിൽ മോനെ കാണാമായിരുന്നു അടുത്ത തവണ നീ രക്ഷപ്പെടില്ല കയ്യിൽ കിട്ടിയാൽ തീർക്കും ഞാൻ
അജു : അങ്ങനെ
💬 Comments
View all comments