Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 7 [Mikhael]
എങ്കിൽ അജു ഇത് കഴിഞ്ഞാൽ പോവും എന്നാൽ ജോണും കൂട്ടരും ഇവിടെ തന്നെ ഉണ്ടാവും അവരെ പേടിച്ചിട്ടാണ് അച്ചു അജുവിനെ അകറ്റിയത്
അച്ചുവിൻ്റെ പ്രവർത്തി അജുവിൽ ഒരൽപം സങ്കടം ഉണ്ടാക്കിയിരുന്നു എന്നാല് അവളുടെ അവസ്ഥ ഓർത്തപ്പോൾ അവള് പറഞ്ഞതിലും കാര്യമുണ്ട് എന്ന് അജുവിന് തോന്നി )
അമ്മു : ഏട്ടാ അവള് പറയുന്നത് കാര്യമാക്കേണ്ട അതൊരു പേടിതൊണ്ടിയാ അതാ അവള് അങ്ങനെ പറഞ്ഞത് അർജ്ജുവേട്ടന് വിഷമം ആയെങ്കിൽ അവൾക്ക് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു
അജു : ഹേയ് എന്താ അമ്മു ഇത് അവള് പറഞ്ഞതിലും കാര്യമുണ്ട് കുഴപ്പമില്ല അവളോട് പറയ് ഞാൻ കാരണം അവൾക്കൊരു പ്രശ്നവും ഉണ്ടാവില്ല എന്ന്
എന്നാ ശരി നീ അവളുടെ അടുത്തേക്ക് ചെല്ല്
അമ്മു : ശരി ഏട്ടാ പിന്നെ കാണാം
അജു : ഓക്കെ ബൈ
( അമ്മു ക്യാൻ്റീൻ വിട്ടു പോകുമ്പോൾ
പ്രിൻസിപ്പൽ അങ്ങോട്ട് വരുന്നുണ്ടായിരുന്നു കുട്ടികൾ പറഞ്ഞു പ്രശ്നം അറിഞ്ഞു വരികയായിരുന്നു അദ്ദേഹം എന്നാൽ അർജ്ജുനെ കണ്ട് പ്രിൻസിപ്പൽ ഒന്ന് സ്റ്റക്ക് ആയി പെട്ടെന്ന് തന്നെ അദ്ദേഹത്തിൻ്റെ മുഖത്ത് ഒരു പുഞ്ചിരി വിടരുകയും ചെയ്തു .... )
പ്രിൻസി : ഹേയ് അർജുൻ താൻ എന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ
അജു : ഹേയ് സാർ ഞാൻ നാട്ടിൽ വന്നപ്പോൾ ഒന്ന് ഇവിടം വരെ വന്നിട്ട് പോകാം എന്ന് കരുതി
പ്രിൻസി : പിന്നെ എന്തൊക്കെ ഉണ്ട് വിശേഷം സുഖമാണോ
അജു : യെസ് സാർ പിന്നെ ഞാൻ വന്നത് എന്തിനാണ് എന്ന് സാറിന് മനസിലായി കാണുമല്ലോ
💬 Comments
View all comments