Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 8 [Mikhael]
ഉണ്ടാവും നിങ്ങള് അങ്ങോട്ട് വന്നാൽ മതി
ശാരദ : ആ മോനേ ഒരു അഞ്ചു മിനുട്ട് ഇപ്പൊ വരാം അമ്മു നീയും മാറ്റാൻ ഉള്ളത് അങ്ങോട്ട് കൊണ്ട് പൊയ്ക്കോ എന്നിട്ട് വേഗം രണ്ടാളും മാറ്റി വാ
( അവർ ഡ്രസ്സ് മാറ്റാൻ നിന്ന സമയം അജു റോഡിലേക്ക് നടന്നു
റോഡിൽ എത്തിയ അജു വേഗം ഫോൺ എടുത്തു ഒരു കോൾ ചെയ്തു
ആ ഫോൺ മറ്റൊരിടത്ത് ബെൽ അടിച്ചു അത് അന്ന് ജോണിനെയും കൂട്ടരേയും പഞ്ഞിക്കിട്ട കറുത്ത വസ്ത്ര ധാരികൾ വന്ന പജീറോയുടെ ഫ്രണ്ട് സീറ്റിൽ ഇരിക്കുന്ന ഒരാളുടെ പോക്കറ്റിൽ നിന്നും ആയിരുന്നു അജു അയാളോട് കാര്യങ്ങൾ പറഞ്ഞു എന്താ ഉണ്ടായത് എന്ന് അന്വേഷിക്കാനും പറഞ്ഞു അജു പറഞ്ഞതിനെല്ലാം അയാൾ മറുത്ത് ഒന്നും പറയാതെ സൂക്ഷ്മതയോടെ കേട്ട് നിന്നു അവസാനം എന്താണ് ഉണ്ടായത് എന്ന് നോക്കിയിട്ട് പറയാം എന്ന് പറഞ്ഞുകൊണ്ട് ആ കോൾ കട്ട് ആക്കി
ഫോൺ കട്ട് ആയതും ആ പജീറോ ഒരു ഇരംമ്പലോടെ കുതിച്ചു പാഞ്ഞു അജുവിൻ്റെ കോളിംഗ് കഴിഞ്ഞപ്പോഴേക്കും അച്ചുവും അമ്മുവും ഡ്രസ്സ് മാറി വന്നിരുന്നു )
അജു : ശാരദ്ദേച്ചി എവിടെ
അമ്മു : അമ്മ ഡ്രസ്സ് മാറ്റി വന്നതാ പക്ഷേ സച്ചുട്ടൻ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു അവനെ ഒറ്റക്ക് ആക്കേണ്ട എന്ന് പറഞ്ഞു അമ്മ അവിടെ നിന്നു ഏട്ടൻ ഇനി വരുമ്പോൾ രണ്ടു പേരെയും കൊണ്ട് വന്നാൽ മതി
അച്ചു : സാർ അച്ഛന് എന്തെങ്കിലും അരുതാത്തത്
അജു : അച്ചു താൻ ഇങ്ങനെഡൗൺ ആവല്ലേ അച്ഛന് ഒന്നും പറ്റില്ല
💬 Comments
View all comments