Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 8 [Mikhael]
പേരും എന്നും കാണും സംസാരിക്കും അങ്ങനെ ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് വളർന്നു അവനു അവിടെ പറയാൻ ആരുമില്ല അച്ഛൻ അമ്മ ആരും അവൻ പഠിക്കുന്ന സമയത്ത് ഒരു ആക്സിഡൻ്റിൽ അവൻ്റെ അച്ഛനും അമ്മയും മരിച്ചു കുറച്ച് കാലം അവൻ അതിൻ്റെ ട്രോമയിൽ ആയിരുന്നു പിന്നെ പിന്നെ അവൻ എങ്ങനെയോ അതിൽ നിന്നും റികോവർ ആയി അവൻ്റെ ആ ഐടി കമ്പനി ഏറ്റെടുത്ത് നടത്താൻ തുടങ്ങി അതുവരെ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ഉന്നതിയിലേക്ക് അവൻ ആ കമ്പനിയെ എത്തിച്ചു
ദീപ്തി : ഏട്ടാ അതൊന്നും അല്ല എനിക്ക് അറിയേണ്ടത് അവൻ അവിടെ എങ്ങിനെ ആയിരുന്നു അതായത് നമ്മുടെ കോളേജിൽ ഉണ്ടായ പോലെ കച്ചറക്ക് പോകുന്ന ടൈപ്പ് ആയിരുന്നോ അവൻ
ദീപു : ഹേയ് അവൻ അങ്ങനെ ഉള്ള ആൾ ഒന്നുമല്ല എൻ്റെ അറിവിൽ അവന് അധികം ഫ്രണ്ട്സ് ഒന്നുമില്ല അവിടെ പിന്നെ ഇവിടെ നാട്ടിലും അങ്ങനെയൊക്കെ തന്നെയാണ് എന്നാ അറിയാൻ കഴിഞ്ഞത്
അല്ല എന്താ നീ അങ്ങനെ ചോദിക്കാൻ കാരണം
ദീപ്തി : ഹേയ് ഒന്നുമില്ല ഏട്ടാ അവൻ്റെ ആളുകൾ നമ്മുടെ ജോണിനെയും കൂട്ടരേയും തല്ലിയത് ഏട്ടൻ അറിഞ്ഞത് അല്ലേ അപ്പോ അവനു എന്തെങ്കിലും ഒന്ന് തിരിച്ച് കൊടുക്കേണ്ടെ
അതാ ചോദിച്ചത് അവൻ ആള് എങ്ങനെയാ എന്ന്
ദീപു : ഡീ നിങ്ങള് അവനോട് കച്ചറക്ക് ഒന്നും പോവാൻ നിൽക്കേണ്ട അത് നിങ്ങൾക്ക് പണി ആവും കേട്ടോ
ദീപ്തി : അതെന്താ ഏട്ടൻ അങ്ങനെ പറഞ്ഞത്
ദീപു : ബാംഗളൂർ വച്ച് ഒരു സംഭവം ഉണ്ടായിട്ടുണ്ട് ഒരിക്കൽ ഞങ്ങൾ രണ്ടു പേരും അവിടെ ഉള്ള ഒരു പബ്ബിൽ പോയിരുന്നു അന്ന് അവിടെ വച്ച് അറിയാതെ എൻ്റെ കൈ അവിടെ ഉണ്ടായിരുന്ന ഒരുത്തൻ്റെ ദേഹത്ത് തട്ടി അവൻ്റെ കയ്യിലെ ഡ്രിങ്ക്സ് താഴെ വീണു കുറച്ച് അവൻ്റെ ഡ്രസിലും ആയി ഞാൻ സോറി പറഞ്ഞു അറിയാതെ പറ്റിയത് ആണെന്നും പറഞ്ഞു എന്നാൽ അവൻ അത് വിട്ടില്ല അവർക്ക് മലയാളികളെ പുച്ഛം ആണ് അതുകൊണ്ട് അവൻ എന്നെ പിടിച്ചു അവൻ്റെ ഡ്രസിൽ ആയ ഡ്രിങ്ക്സ് തുടക്കാൻ പറഞ്ഞു
💬 Comments
View all comments