Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 9 [Mikhael]
ബാംഗളൂർ പോയതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു
ലക്ഷ്മി : അല്ല അവർ പോയതിന് നിങ്ങള് എന്തിനാ ഇങ്ങനെ ചർച്ച ചെയ്യുന്നേ
ദീപു : അത് അമ്മേ ഇവർക്ക് രണ്ടു പേർക്കും ബാഗ്ലൂർ പോണം എന്ന്
ലക്ഷ്മി : നിങ്ങളെന്തിനാ ബാംഗ്ലൂർ പോണേ
അനു : അത് വല്ല്യമ്മേ അവിടെ നല്ല അടിപൊളി ഡ്രസ്സ് കിട്ടും എന്ന് കേട്ടു അപ്പോ കുറച്ച് ഡ്രസ്സ് പർച്ചേസ് ചെയ്യാമല്ലോ എന്ന് കരുതി അതാ
അനിത : ഓ മക്കള് പറയുന്നത് കേട്ടാൽ ഇവിടെ ഒന്നും ഡ്രസ്സ് കിട്ടാത്ത പോലെ ആണല്ലോ
അനു : എൻ്റെ അമ്മേ അവിടെ നല്ല അടിപൊളി ഫാഷൻ ആയിട്ടുള്ള ഡ്രസ്സ് കിട്ടും അതാ അല്ലാതെ ഇവിടെ ഡ്രസ്സ് ഇല്ല എന്നല്ല
ലക്ഷ്മി : എന്നാ നിങ്ങൾക്ക് അഛൻമാരോട് നേരിട്ട് ചോദിചൂടായിരുന്നോ
അനു : ഇപ്പൊ കൊണ്ട് പോയത് തന്നെ വല്ല്യമ്മക്ക് അറിയില്ലേ അവരെ
അനിത : എടി പെണ്ണേ അവർ ബിസിനസ് ആവശ്യത്തിന് പോവുമ്പോൾ പിന്നെ നിന്നെയും കൊണ്ട് പോണം എന്നാണോ നീ പറയുന്നത്
ദീപ്തി : അല്ല ചെറിയമ്മെ ദീപു ചേട്ടൻ ഉണ്ടല്ലോ ഇവിടെ അപ്പോ ചേട്ടനോട് ഞങ്ങളെ കൊണ്ടുപോകുമോ എന്ന് ചോദിക്കുകയായിരുന്നു
അനിത : അങ്ങനെ വേണേൽ നിങ്ങള് കോളേജ് ഇല്ലാത്ത ദിവസം വേണേൽ പോയിട്ട് വന്നോ എന്താ ഏട്ടത്തി
ലക്ഷ്മി : അച്ഛന്മാർക്ക് സമ്മതം ആണെങ്കിൽ നിങ്ങൾ എവിടെ വേണേലും പൊയ്ക്കോ
ദീപ്തി : അവർ എന്തായാലും ട്രിപ്പ് കഴിഞ്ഞ് വരട്ടെ എന്നിട്ട് നേരിട്ട് ചോദിച്ചിട്ട് നെക്സ്റ്റ് വീക്ക്എൻ്റിന് പോവാം എന്താ അനു
💬 Comments
View all comments