Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 9 [Mikhael]
എവിടേ
അമ്മു : അർജ്ജുവേട്ടൻ ഡോക്ടറെ കാണാൻ പോയിരിക്കാ ഇപ്പൊ വരാം എന്ന് പറഞ്ഞിട്ടുണ്ട് നിങ്ങളോട് രണ്ടു പേരോടും കഴിച്ചിട്ട് വരാൻ പറഞ്ഞിട്ടുണ്ട്
ശാരദ : എന്നാ ഞങ്ങള് പോയി കഴിച്ചിട്ട് വരാം എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി
അമ്മു : ആ നിങ്ങള് പോയിട്ട് വാ
ശാരദ : അമ്മു നീ അച്ചുവിനെയും സച്ചുവിനെയും ശ്രദ്ധിക്കണേ
അമ്മു : അതൊക്കെ ഞാൻ നോക്കിക്കോളാം നിങ്ങള് പോയിട്ട് വാ
ശാരദ : മ്മ്മ് ശരി
( ശാരദയും കുമാരേട്ടനും കഴിക്കാൻ പോയി ഈ സമയം ഡോക്ടറുമായി സംസാരിക്കുകയായിരുന്നു അർജുൻ )
അജു : ഡോക്ടർ ഇത് ഒരു ആക്സിഡൻ്റ് കേസ് ആയിട്ട് ഇത് വരെ ആയിട്ടും പോലിസ് എന്താ വന്നു അന്വേഷിക്കാത്തത്
ഡോക്ടർ : ഞങ്ങൾ സ്റ്റേഷനിൽ ഇൻഫോം ചെയ്തിരുന്നു അവർ എന്താ വരാത്തത് എന്ന് ചോദിച്ചാൽ എനിക്കും അറിയില്ല
അജു : ഡോക്ടർ ഇതൊരു ആക്സിഡൻ്റ് ആയത് കൊണ്ട് ഇൻഷുറസ് വല്ലതും കിട്ടുമോ
ഡോക്ടർ : ഇടിച്ച വാഹനം ഏതാണ് എന്ന് അറിഞ്ഞാൽ അതിൻ്റെ ഇൻഷുറൻസ് കമ്പനിക്ക് എതിരെ ഒരു കേസ് കൊടുത്താൽ മതി ഇൻഷുർ കിട്ടിക്കോളും പക്ഷേ അതിനും ആള് ഈ ക്രിട്ടിക്കൽ സ്റ്റേജ് ഒന്ന് കടക്കണം പിന്നെ ഇടിച്ച വാഹനം ഏതാണ് എന്ന് കൂടി അറിയണം എന്നാലേ അതിൽ കാര്യമുള്ളൂ
അജു : ഓക്കേ ഡോക്ടർ ഞാൻ അങ്ങോട്ട് ചെല്ലട്ടെ
ഡോക്ടർ : ഓകെ പേഷ്യൻ്റിന് എന്തെങ്കിലും ഇംപ്രൂവ്‌മെൻ്റ്സ് ഉണ്ടെങ്കിൽ ഞാൻ അറിയിക്കാം അത് പോലെ പോലിസുകാർ വരികയാണെങ്കിൽ ഞാൻ തന്നെ വിളിച്ചോളം
💬 Comments
View all comments