0%

Chapter Title : അച്ചുവും ഇക്കൂസും 15 [IKKUZ]

Author : kkstories Read All Parts 1088

അന്നെഷിച്ചു ,എല്ലാവരെയും ഒന്ന് പരിഗണിച്ചു അത്ര തന്നെ ഇന്നത്തെ ദിവസം അവസാനിക്കാനായി ഭക്ഷണത്തെ കഴിച്ചു ഉറങ്ങാൻ കിടക്കുമ്പോ താ റിപ്ലൈ വന്നു ,,റിയ

റിയ :അഹ് മാഷെ ഓർമ്മയുണ്ടോ
ഞാൻ :അങിനെ മറക്കാൻ ആകുമോ ..
റിയ :എന്താ ഇത്ര ഓർത്തിരിക്കാൻ
ഞാൻ :എന്നെ നാണം കെടുത്തി വിട്ടതല്ല ,അപ്പൊ മറക്കാൻ ആകുമോ ..
റിയ :അയ്യോ ഞാൻ അങ്ങിനെ ഒന്നും കരുതിയിട്ടില്ലട്ടോ ..
ഞാൻ :എം ഇനി അങിനെ പറയാലോ
റിയ :ഞാനൊരു കാര്യം ചോദിക്കട്ടെ
ഞാൻ :ചോദിക്ക്
റിയ :എന്തിനാ എൻ്റെ നമ്പർ സേവ് ചെയ്തേ
ഞാൻ :അത് അത്
റിയ :തപ്പി കളിക്കാതെ കാര്യം പറ
ഞാൻ :അത് ആ ഒരു ആവേശത്തിൽ ചെയ്തതാ ,ഇനിയും നാറ്റിക്കരുത്
റിയ :ഇല്ല ഇല്ല ,ഞാൻ വിട്ടു ....എന്തായിരുന്നു പരിപാടി
ഞാൻ :ഫുഡ് കഴിച്ചു ,കിടക്കാനുള്ള പ്ലാൻ ആയിരുന്നു
റിയ :അപ്പൊ വിളിയൊക്കെ കഴിഞ്ഞോ
ഞാൻ :ആരെ വിളിക്കാൻ
റിയ :ഇയാളുടെ കാമുകിയെ ,അല്ല അല്ല കാമുകി മാരെ
ഞാൻ :അയ്യോ കാമുകിമാരോ ..തന്നെ കുറച്ചു നേരം നോക്കി ഇരുന്നു എന്നത് സത്യം ആണ് ,കാമുകി മാർ എന്നൊക്കെ പറയാൻ മാത്രം കോഴി അല്ല ഞാൻ ...
റിയ :കള്ളം പറയണ്ട
ഞാൻ :സത്യം
റിയ :ഞാൻ വിശ്വസിക്കില്ല
ഞാൻ :ഞാൻ ഇപ്പൊ എങ്ങനെയാ പറഞ്ഞു മനസിലാക്കി തരുക ..ഇയാൾ പാട്ടുകയാണേൽ വിശ്വസിക്ക്
റിയ :ചൂടാക്കല്ലേ മാഷെ ,,,അപ്പൊ ഇയാൾക്ക് കാമുകി ഇല്ല എന്നാണോ പറയുന്നത്
ഞാൻ :നിലവിൽ ഇല്ല
റിയ :അപ്പൊ മുൻപ് ഉണ്ടായിരുന്നു അല്ലെ
ഞാൻ :അല്ല ,ഇനി ഉണ്ടായാലോ എന്ന.....
റിയ :ഓ ഓ ,,,,
ഞാൻ :നിനക്കോ ...
റിയ :എനിക്കൊരു മനുകുണാഞ്ചൻ ഉണ്ടായിരുന്നു ,,അവന്റെ ഉന്ദേശം വേറെയാ ഞാൻ അവനെ കരണം പൊളിച്ചു വിട്ടു ...
ഞാൻ :ബേസ്ഡ് ,അപ്പൊ നിന്നെ പേടിക്കണം
റിയ :യാ യാ ....,,അല്ല ഇയാൾക്കെന്താ കാമുകി ഇല്ലാതെ ,കാണാൻ വല്യ കുഴപ്പം ഇല്ലാലോ ...
ഞാൻ :ഇതുവരെ ഞാൻ അതിനോട് അത്ര താല്പര്യത്തെ കാണിച്ചിരുന്നില്ല

💬 Comments

View all comments