Chapter Title : അച്ചുവും ഇക്കൂസും 25 [IKKUZ]
ഇല്ല ..ഇനി ഒന്നും നടന്നില്ലേൽ അവളുടെ അടുത്ത് തന്നെ പോകേണ്ടി വരും ..അത് പക്ഷെ രാത്രി ആകണം എന്നെ ഒള്ളു ...അനു ആണേൽ ഒന്നുകൂടി ഉപകാരം ആണ് പരിപാടി കഴിഞ്ഞാൽ വേഗം അവളെ സ്കൂളിൽ വിട്ടു എനിക്ക് ഡ്യൂട്ടിക് കയരേം ചെയ്യാം ..... ആലോചനയിൽ മുഴുകി നിന്നപ്പോഴാണ് റിയയുടെ കാൾ വരുന്നത് ...ഞാൻ ഫോൺ എടുത്തു ..
ഞാൻ :പറയു മുത്തേ ....
അപ്പുറത്തു നിന്നും :മുത്തല്ലാ മുത്തിന്റെ ഉമ്മയാണ് ....
ഞാൻ :ഉമ്മാ സോറി ..ഞാൻ അവളാണ് കരുതിയാണ് പറഞ്ഞെ
ഉമ്മ :സാരമില്ല ..നീ ഇന്ന് ഓഫീസിൽ പോയില്ലേ ...?
ഞാൻ :പോകാൻ ആകുന്നെ ഒള്ളു ഉമ്മാ ...
ഉമ്മ :മോനെ ഞാൻ വിളിച്ചത് ..നിങ്ങളെ കാര്യം ഞാൻ കുടുംബമായി സംസാരിച്ചു അവർക്കാർക്കും എതിർപ്പൊന്നും ഇല്ല ...എന്നിരുന്നാലും നാട്ടു നടപ്പുപോലെ കാര്യങ്ങൾ നടക്കണ്ടേ അതോണ്ട് മോൻ വീട്ടുകാരെ വിളിച്ചു ഒരു ദിവസം ഇങ്ങോട്ട് ഇറങ്ങു ...എല്ലാവര്ക്കും എല്ലാവരെയും അറിയാനും പരിചയപ്പെടാനും എല്ലാം ആകുമല്ലോ ...?
ഞാൻ :ഉമ്മ പെരുന്നാൾ കഴിഞ്ഞു ആകാം എന്നല്ലായിരുന്നോ ആദ്യം പറഞ്ഞത് ...പെട്ടെന്നെന്താ മാറ്റിയത് ...
ഉമ്മ :മോനെ എന്റെ കാര്യം നിനക്കറിയാലോ എപ്പോഴാ എന്നാ എന്തും സംഭവിക്കുക എന്ന് പറയാൻ ആകില്ല അതോണ്ട് എനിക്ക് ഒരു ആഗ്രഹം പെട്ടെന്ന് കാര്യങ്ങൾ നീക്കാൻ ..അവളെ നിനക്ക് കൈ പിടിച്ചു തന്നതിന് ശേഷം എനിക്കെന്തെലും സംഭവിച്ചാലും മനസ്സമാദാനത്തോടെ എനിക്ക് പോയാലോ ....?
ഞാൻ :ഉമ്മ അങനെ ഒന്നും പറയല്ലേ അങിനെ ഒന്നും ഉണ്ടാകില്ല ഞാൻ എന്തായാലും വീട്ടിൽ സംസാരിക്കട്ടെ ..എന്നിട്ട് ഉമ്മാനെ വിളിക്കാം ...ഈ ഞായർ എൻ്റെ കൂടെ വർക്ക് ചെയുന്ന കുട്ടിയുടെ കല്യാണം ആണ് ..അതുംകൂടി കഴിഞ്ഞിട്ടുള്ള ഒരു ദിവസം ആകാം നമുക്ക് ...
ഉമ്മ :മോൻ സംസാരിച്ചിട്ട് വിളിക്ക് അതികം വൈകിപ്പിക്കണ്ട ...
ഞാൻ :അങനെ ആകട്ടെ ഉമ്മ ...റിയ എവിടെ
ഉമ്മ :അവൾ പോകാനുള്ള തയ്യാറെടുപ്പുകൾ ആണ് ...ഞാൻ കൊടുക്കണോ ...?
ഞാൻ :വേണ്ട ഉമ്മ ഞാൻ വിളിച്ചോളാം ,,,,,
ഉമ്മ :എന്നാൽ ശെരി മോനെ ....
ഞാൻ :ഓക്കേ ...
ഈ സമയം അനു വിളിയോട് വിളി ആയിരുന്നു ഞാൻ വേഗം അവളെ തിരിച്ചു വിളിച്ചു ...
ഞാൻ :അഹ് പറ മോളെ
അനു :ആരോടാ കൊരങ്ങാ കൊഞ്ചുന്നെ ...ഞാൻ എത്ര വിളിച്ചു
ഞാൻ :വീട്ടിൽ വിളിച്ചതാണ് മോളെ അല്ലാതെ വേറെ
💬 Comments
View all comments