0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 3[ഏകൻ]

Author : VaSco Read All Parts 1.1K

. പക്ഷെ പോയത് കമ്പനിയിൽ അല്ലായിരുന്നു. എന്റെ ചില സുഹൃത്തുക്കളെ കാണാൻ ആയിരുന്നു. എല്ലാം കഴിഞ്ഞു ചില സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് വന്നു. ഞാൻ വരുമ്പോഴേക്കും വൈകുന്നേരം ആയിരുന്നു. ഞാൻ വന്നു ബെൽ അടിച്ചു കുറച്ചു കഴിഞ്ഞാണ് വാതിൽ തുറന്നത്. റിയ മോളെ കണ്ടപ്പോൾ എന്തോ ഒരു വല്ലായിക തോന്നി.

ഞാൻ അകത്തു കയറി സോഫയിൽ ഇരുന്നു.

"എന്ത് പറ്റി ? എന്തോപോലെ ഉണ്ടല്ലോ മുഖം കാണുമ്പോൾ. ഇന്ന് ഉപ്പയെ കണ്ടില്ലേ,? അതോ ഒന്നും കഴിച്ചില്ലേ? ഞാൻ ചോദിച്ചു.

"ഒന്നുമില്ല... പിന്നെ ഉപ്പ ഇന്ന് വന്നില്ലേ? ഇവിടെ വന്നില്ലല്ലോ? റിയ കുട്ടി ചോദിച്ചു.

"ആണോ!!? എന്നാ എന്തെങ്കിലും തിരക്കിൽ പെട്ടു കാണും. അതോർത്തു മോള് സങ്കടപെടേണ്ട.?" ഞാൻ അങ്ങനെ പറഞ്ഞു ഒഴിഞ്ഞു.. സത്യം പറഞ്ഞാൽ അവൾക്ക് സങ്കടം ആയാലോ? എന്നാണ് ഞാൻ ഓർത്തത്.

"മ് . സാറിന് കഴിക്കാൻ എടുക്കെട്ടെ.? "

"എനിക്ക് വേണ്ട മോളെ. ഞാൻ ഒരു കൂട്ടുകാരന്റെ കൂടെ ചായ കഴിച്ചു. മോളൊന്നും കഴിച്ചില്ലേ?"

"ഇല്ല!! സാർ വന്നിട്ട് ഒരുമിച്ചു കഴിക്കാന്ന് കരുതി.. ഇന്ന് ഉപ്പയും വന്നില്ല. "

"ഒറ്റ അടിവെച്ചു തന്നാലുണ്ടല്ലോ.. വാ വന്നു കഴിക്ക്. ഞാൻ എടുത്തു തരാം."

"എനിക്ക് വേണ്ട സാർ.. എനിക്ക് വേണം എന്നില്ല. എന്നാലും ഉപ്പ എന്താ ഇന്ന് ഇങ്ങോട്ട് വരാഞ്ഞത്? "

"അതേ!!! ഞാൻ ഫ്രഷ് ആയി വരാം. എന്നിട്ട് നമുക്ക് ഒരുമിച്ചു കഴിക്കാം. എന്താ ഏ? "

ഞാൻ റൂമിലേക്ക് പോയി. ബാത്‌റൂമിൽ കയറി ഒന്ന് കുളിച്ചു വേഷം മാറി വന്നു.

അവളെ പിടിച്ചിരുത്തി

💬 Comments

View all comments