Chapter Title : അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 2 [ഏകൻ]
മോരും, എല്ലാം കൂട്ടികഴിച്ചു. രാത്രിയിലെ പോലെ തന്നെ ചേച്ചി ചോറ് പിന്നെ ഇട്ട് തന്നു വയറ് പൊട്ടുന്നവരെ എന്നെ ഊട്ടി.
ഭക്ഷണ ശേഷം ഞാൻ കിടക്കാൻ പോയി. കുറച്ചു ചേച്ചി റൂമിലേക്ക് വന്നു.
"എന്താ ചേച്ചി.?" ഞാൻ ചോദിച്ചു
"മോൻ ഉറങ്ങിയില്ലായിരുന്നോ? ചേച്ചി മോന്റെ നനച്ചിടേണ്ട ഡ്രെസ്സ് എടുക്കാൻ വന്നതാ." ചേച്ചി പറഞ്ഞു.
"വേണ്ട ചേച്ചി കുറച്ചു കഴിഞ്ഞു ഞാൻ തന്നെ അത് നനച്ചിട്ടോളാം. " ഞാൻ പറഞ്ഞു.
"ഇവിടെ എല്ലാവരുടെയും ഈ ചേച്ചി തന്നെയാ നനച്ചിട്ടുന്നെ. അതിന്റെ കൂടെ നിന്റെയും നനച്ചിടാൻ ചേച്ചിക്ക് ഒരു പ്രശ്നവും ഇല്ല. മിണ്ടാതെ അവിടെ കിടന്നോ എന്റെ മോൻ. ചേച്ചി ചായ കുടിക്കാൻ വിളിക്കുമ്പോ വന്നാൽ മതി. " ചേച്ചി എന്ന് പറഞ്ഞു ചേച്ചി ബാത്‌റൂമിൽ കയറി.
എനിക്ക് ആകെ നാണക്കേട് തോന്നി. എന്റെ ഷഡി അവിടെ അഴിച്ചിട്ടിരിക്കുകയാ. ചേച്ചി അത് കാണുമല്ലോ. ചേച്ചി അതും എടുക്കുമോ നനക്കാൻ. എങ്കിൽ വലിയ മോശമായിപോയി . ഇന്നലെ കണ്ട ചേച്ചി തനിക്ക് വേണ്ടി എന്തെല്ലാം ചെയ്തു തരുന്നു. ഇതും കൂടെ.
അപ്പോഴേക്കും ചേച്ചി ബാത്‌റൂമിൽനിന്നും പുറത്തേക്ക് വന്നു. നാണക്കേട് കാരണം എനിക്ക് ആ മുഖത്തേക്ക് നോക്കാൻ തോന്നിയില്ല. ചേച്ചി ഒന്നും മിണ്ടാതെ താഴേക്ക് പോയി. ഞാൻ മെല്ലെ എഴുനേറ്റ് ബാത്‌റൂമിൽ കയറി നോക്കി . അവിടെ ഒന്നും ബാക്കി ഉണ്ടായിരുന്നില്ല. എല്ലാം ചേച്ചി നനച്ചിടാൻ എടുത്തു കൊണ്ട് പോയി.
ഞാൻ കിടന്നു ഉറങ്ങി പോയി.
നാല് മണിയോടെ അന്നമോൾ വന്നു വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റത്. ഞാൻ ബാത്‌റൂമിൽ പോയി മൂത്രം ഒഴിച്ചതിന് ശേഷം കൈയും മുഖവും കഴുകി അന്നമോളുടെ കൈ പിടിച്ചു താഴേക്ക് ഇറങ്ങി.
ചേച്ചി എനിക്ക് ചായ എടുത്തു തന്നു. ഞാൻ ചായ വാങ്ങി കുടിച്ചു. ചായയുടെ കൂടെ സുഖിയൻ ആണ് ഉണ്ടായിരുന്നത്. എന്റെ മുഖം ചേച്ചി ശ്രദ്ധിച്ചു. എനിക്ക് വല്ലാത്ത നാണം ഉണ്ടായിരുന്നു.
"എന്ത് പറ്റി എന്റെ അനിയൻകുട്ടന്റെ മുഖത്തു. ഒരു നാണം പോലെ. എന്റെ മുഖത്തു നോക്കടാ. ചേച്ചി മോന്റെ ഡ്രെസ്സ് നനക്കാൻ എടുത്തത് കൊണ്ടാണോ ഈ നാണം.?
💬 Comments
View all comments