0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 2 [ഏകൻ]

Author : VaSco Read All Parts 564

കാലത്തൊന്നും ഓണത്തിന് പോലും ഇത്രയും കറികൾ ഒന്നിച്ചു കണ്ടിട്ട് പോലും ഇല്ല. ഇത്രയും രുചിയായിട്ടും. " ഞാൻ പറഞ്ഞു.

"അന്നമോൾ വന്നു എന്റെ മടിയിൽ ഇരുന്നു. എനിക്ക് വിളമ്പിയത്തിൽ നിന്ന് വരി കഴിക്കാൻ തുടങ്ങി."

"മോളെ ! മോള് അങ്കിളിന്റെ മടിയിൽ നിന്ന് എഴുനേക്ക്. മോള് ഇവിടെ ഇരുന്നോ. അങ്കിൾ മര്യാദയ്ക്കു കഴിച്ചോട്ടെ " ചേച്ചി പറഞ്ഞു.

"സാരമില്ല ചേച്ചി. അവള് കഴിച്ചോട്ടെ . എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ല. " ഞാൻ പറഞ്ഞു.

"അതെന്നെ! ഈ മമ്മക്ക് എന്താ. ഞാൻ മമ്മയുടെ മടിയിൽ ഒന്നും അല്ലല്ലോ ഇരുന്നത് . എന്റെ അങ്കിളിന്റെ മടിയിൽ അല്ലേ? അതിനു മമ്മക്ക് എന്താ. " അന്നമോൾ ചോദിച്ചു.

"അതല്ല മോളെ! അങ്കിളിന് വിശക്കുന്നുണ്ടാവില്ലേ? അപ്പൊ അങ്കിൾ ശരിക്കും ഇരുന്നു ഭക്ഷണം കഴിക്കേണ്ട? മോള് വാ വന്നു പപ്പയുടെ മടിയിൽ ഇരുന്നോ. " അച്ചായൻ പറഞ്ഞു.

"ആണോ അങ്കിളെ? എന്നാ അങ്കിൾ കഴിച്ചോ. ഞാൻ പപ്പയുടെ കൂടെ കഴിച്ചോളാം " അന്നമോൾ പറഞ്ഞു എഴുന്നേറ്റു.

ചേച്ചി കുറച്ചു കൂടി ചോറ് എനിക്ക് ഇട്ട് തന്നു..

"അയ്യോ! ചേച്ചി എനിക്ക് മതിയായി. " ഞാൻ പറഞ്ഞു.

"അങ്ങോട്ട് കഴിക്കടാ അവിടുന്ന്. മര്യാദക്ക് തരുന്നത് മുഴുവനും കഴിച്ചു പോയി കിടന്നു ഉറങ്ങിക്കോണം. ചേച്ചി വിരിയെല്ലാം മാറ്റി വിരിച്ചിട്ടുണ്ട്. പുതക്കാനുള്ളതും വച്ചിട്ടുണ്ട് " ചേച്ചി പറഞ്ഞു.

പിന്നെ ഒന്നും മിണ്ടാതെ ചേച്ചി വിളമ്പിയതെല്ലാം കഴിച്ചെന്ന് വരുത്തി എങ്ങനെയോ എഴുനേറ്റു. ഞാൻ ഒരിക്കലും അത്രയും ഫുഡ്‌ ഒന്നും കഴിച്ചിട്ടേയില്ല. അതുകൊണ്ട് കിടന്ന ഉടനെ ഞാൻ ഉറങ്ങി പോയി

💬 Comments

View all comments