0%

Chapter Title : അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 10 [ഏകൻ] [Climax]

Author : VaSco Read All Parts 1.2K

മക്കളുമായി. ജോപ്പിന് അത് ആലോചിക്കാൻ പോലും കഴിഞ്ഞില്ല. എങ്കിലും ആൻസിയുടെ നിർബന്ധത്തിന് വഴങ്ങി ജോപ്പൻ സമ്മതിച്ചു.

അങ്ങനെ ഒരു ദിവസം.

അച്ചോ "

"ആരാ "

"ഞാൻ... ആൻസിയാ.. ആലീസിന്റെ മകൾ."

"ഓഹ്! പെട്ടന്ന് മനസ്സിലായില്ല! മോളാകെ മാറിപോയല്ലോ? അപ്പോൾ ജോപ്പൻ എവിടെ ? "

"അവിടെ കാറിൽ ഉണ്ട് അച്ചോ! "

"എന്താ അവൻ ഇങ്ങോട്ട് വരാത്തത്?"

"ഉറങ്ങുവാണചോ."

"അച്ചോ! എനിക്ക് ഒന്ന് കുമ്പസാരിക്കണം അച്ചോ.

"അതിനെന്താ മോളേ. മോള് വാ."

കുമ്പസാരം

----_------=====

"അച്ചോ. ഞാൻ തെറ്റ് ചെയ്തച്ചോ "

"തെറ്റ് പറ്റാത്തവർ ആയി ആരും ഇല്ല മകളെ. തെറ്റ് തിരുത്തി മുപോട്ട് പോകുക. ആത്മാർത്ഥമായി പശ്ചാത്തപിക്കുക. ... ശരി. മോള് എന്ത് തെറ്റാണ് ചെയ്തത്.?"

"ഞാൻ വിവാഹം കഴിഞ്ഞു ചാർളിയുടെ കൂടെ വിദേശത്ത് പോയ സമയം..

ഞങ്ങളെ അവിടെ സ്വീകരിക്കാൻ കാത്ത് നിന്നത് ജോസ് ആയിരുന്നു . എന്റെയും ചാർളിയുടെയും ചങ്ങാതി.

ഞങ്ങൾ അവന്റെ ഫ്ലാറ്റിൽ ആണ് അവിടെ താമസിച്ചത്. ചാർളിക്ക് എപ്പോഴും പള്ളിയും പള്ളികാര്യങ്ങളും ഒക്കെ ആയിരുന്നു താൽപ്പര്യം . എന്നാൽ എനിക്ക് ജീവിതം ആസ്വദിക്കണമായിരുന്നു..

അതിന് ഞാൻ പലപ്പോഴും ജോസിനൊപ്പം പോയി. അവൻ എനിക്ക് നല്ല സുഹൃത്തായിരുന്നു. എന്നാൽ ചാർളിയുടെ കൈയിൽ നിന്ന് കിട്ടാത്ത പലതും ജോസ് എനിക്ക് തന്നപ്പോൾ ഞാൻ അവനെ വിശ്വസിച്ചു. ഒടുവിൽ ഞാൻ അവനിൽനിന്നും ഗർഭിണിയായി. ഒരുമാസം ആയപ്പോൾ ആണ് ഞാൻ അത് മനസ്സിലാക്കിയത്.

ഞാൻ ജോസിനോട് പറഞ്ഞപ്പോൾ അവൻ എന്നെ കൈയൊഴിഞ്ഞു. ആ കുഞ്ഞിനെ അബോർഷൻ ചെയ്യാൻ അവൻ എന്നെ നിർബന്ധിച്ചു എന്നാൽ ഞാൻ

💬 Comments

View all comments