Chapter Title : അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 10 [ഏകൻ] [Climax]
ബോധം തെളിയുമ്പോൾ അവളുടെ അരികിൽ ഒരു പെൺകുഞ് ഇണ്ടായിരുന്നു.
ഒരു മാസം കഴിഞ്ഞാണ് ആലിസ് ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് പോകുന്നത്. വീട്ടുകാരുമായി പിണക്കത്തിൽ ആയതിനാൽ രണ്ട് വീട്ടുകാരും തിരിഞ്ഞു നോക്കിയില്ല.
എന്നാൽ അന്ന് നടന്നത് ഇങ്ങനെ ആയിരുന്നു..
ഹോസ്പിറ്റലിൽ.
"വർഗീസിന് വേറെ പ്രശ്നം ഒന്നും ഇല്ലല്ലോ? "
"ഇല്ല ഡോക്ടർ. എനിക്ക് കുഴപ്പമൊന്നും ഇല്ല. സാർ അവൾ എന്റെ ആലീസും കുഞ്ഞും..?"
വർഗീസേ ഇനി പറയുന്നത് ശാന്തമായി. കേൾക്കണം. നിങ്ങളുടെ കുഞ്ഞിനെ രക്ഷിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല . കാരണം ആലീസിനെ ഇവിടെ എത്തിക്കുമ്പോഴേക്കും കുഞ്ഞു നഷ്ട്ടപെട്ടിരുന്നു.. എന്നാൽ ആലീസിനെ രക്ഷിക്കാൻ ആലീസിന്റെ ഗർഭപാത്രം മാറ്റുകയല്ലാതെ വേറെ വഴിയില്ല.
"അപ്പോൾ ഇനി അവൾ. ഒരിക്കലും. "
"നിങ്ങൾക്ക് ഒരു കുഞ്ഞു വേണം എന്നുണ്ടെങ്കിൽ ദെത്തെടുക്കലോ? "
സാർ പക്ഷെ ഞാൻ എങ്ങനെ ഇത് അവളോട് പറയും. അവൾ അമ്മയാകാൻ കഴിയും എന്നതിൽ ഒരുപാട് സന്തോഷിച്ചിരികയാണ്..
അപ്പോൾ ഒരു സിസ്റ്റർ അവിടെ വന്നു.
അത് ഒരു ചെറിയ പള്ളിവകയുള്ള ഹോസ്പിറ്റൽ ആണ്.
സാർ. ആ മഠത്തിൽനിന്നും ഇവിടെ വന്നു താമസിക്കുന്ന പെണ്ണിന് വേദന തുടങ്ങി . സാർ വേഗം വരണം.. ആ കുട്ടി പ്രസവിച്ചാൽ
ശരി ഞാൻ വരാം എന്ന് പറഞ്ഞതിന് ശേഷം ഡോക്ടർ വർഗീസോട് പുറത്തു പോകാൻ പറഞ്ഞു .
അതിന് ശേഷം സിസ്റ്ററോട് ചോദിച്ചു.
"ആ കുട്ടിയുടെ ആരെങ്കിലും വന്നിട്ടുണ്ടോ?.
ഇല്ല ഡോക്ടർ. അവൾ പ്രസവിച്ചാൽ ഉടനെ കുഞ്ഞിനെ അവിടുന്ന് മാറ്റണം. എന്നിട്ട് വിവരം അറിയിക്കാൻ ആണ് പറഞ്ഞത്. അവളോട് കുഞ്ഞു മരിച്ചു പോയി എന്ന് പറയാനും
💬 Comments
View all comments