0%
Chapter 4

അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 4 [ഏകൻ]

Author : VaSco | Read All Parts | 👁 256 |

വേണം..... വേഗം ആകട്ടെ."

ഇങ്ങനെ ഒരു കാര്യം ഇന്ന് തന്നെ പറയും എന്ന് മായ കരുതിയിരുന്നില്ല . അവൾ പേടിച്ചു പറഞ്ഞു.

"എനിക്ക് നാണമാ..... ഏട്ടൻ തന്നെ അഴിച്ചു കണ്ടോളു.. ഞാൻ നിന്ന് തരാം."

"എന്നാ ശരി ഞാൻ അഴിച്ചു കണ്ടോളാം"

ഉണ്ണി അവളുടെ അടുത്തേക്ക് വന്നു.. മായ കണ്ണടച്ചു നിന്നു.

ഉണ്ണി അവളുടെ മുന്നിൽ വന്നു. രണ്ടു കൈകളും ഒരേ സമയം തഴുകി മുകളിലേക്ക് വന്നു. ഇരു കവിളിലും പിടിച്ചു മുഖം മുകളിലേക്ക് ഉയർത്തി.

എന്നിട്ട് അവളുടെ നെറുകയിൽ ഉമ്മ വെച്ചു. മായ കണ്ണു തുറന്ന് നോക്കി ഉണ്ണി ചിരിച്ചു കാണിച്ചു.. മായയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഇപ്പോൾ കരയും എന്ന രീതിയിൽ ആണ് അവൾ ഉണ്ടായിരുന്നത്..

"പേടിച്ചുപോയോ?. ..... ഞാൻ ചുമ്മാ പറഞ്ഞതല്ലെ?..... ഒ!!! കണ്ണ് രണ്ടും കടലുപോലെ ആയല്ലോ?... എന്റെ പെണ്ണെ നിന്റെ സമ്മതം ഇല്ലാതെ ഞാൻ ഒന്നും ചെയ്യില്ല .. പോരേ. .. പക്ഷെ അതിന് ഒത്തിരി ഒന്നും കാത്തു നിൽക്കാൻ എനിക്ക് വയ്യ.... ഈ പെണ്ണിനെ കടിച്ചു തിന്നാൻ തോന്നുകയാ... എത്ര സുന്ദരി ആണ് എന്റെ മോള്.."

അവൾ ഉണ്ണിയെ കെട്ടിപിടിച്ചു. കരഞ്ഞു . എന്തിനെന്നു അവൾക്കും അറിയില്ല..

ഉണ്ണി അവളുടെ പുറത്ത് തഴുകി..എന്നിട്ട് പറഞ്ഞു.

ഇനി കരയരുത്... ഈ സുന്ദരി കരയുന്നത് കാണാൻ ഒരു ചേലും ഇല്ല.. എന്നും ചിരിച്ചു കാണണം ഈ മുഖവും മനസ്സും.. മനസ്സിലായോ?...

ഇനി കരഞ്ഞാൽ എന്താ ശിക്ഷ എന്നറിയേണ്ടേ?

തൂണി മുഴുവൻ അഴിച്ചു . തല കീഴായി കെട്ടി തൂകും. എന്നിട്ട് ഈ കുഞ്ഞി കുണ്ടിയിൽ അടിവെച്ചു തരും കേട്ടോ?""

അവൾ നാണത്തോടെ ചിരിച്ചുകൊണ്ട് ഉണ്ണിയെ കെട്ടിപിടിച്ചു. ഉണ്ണി അവളുടെ നെറ്റിയിൽ ഉമ്മകൾ കൊണ്ട് മൂടി.

പിന്നെ മായ പോയി കുളിച്ചു വന്നു .. ഉണ്ണി കാത്തിരുന്നു..

"എന്ന നമുക്ക് ഉറങ്ങിയാലോ?"

"ഉറങ്ങാം. "

"അതിന് മുൻപ് എന്തെങ്കിലും ചെയ്യണോ? ഞാൻ "

"ഏട്ടന് വേണേൽ എന്ത് വേണമെങ്കിലും ചെയ്‌തോ . എനിക്ക് സമ്മതം ആണ്."

"ശരിക്കും "

"മ്!! ശരിക്കും "

"എന്നെ ഇഷ്ട്ടമാണോ? പറ എന്റെ മോൾക്ക് എന്നെ ശരിക്കും ഇഷ്ട്ടമയോ?"

"ആയി. എനിക്ക് ഇഷ്ട്ടമാ.. ഈ... ഈ കള്ളനെ.. എന്റെ മനസ്സ് കവർന്ന ഈ ഏട്ടനെ ".

________________________________________

മായ്ക്ക് ഉണ്ണിയെ ഇഷ്ട്ടം ആയി....

നിങ്ങൾക്ക് ഇഷ്ട്ടം ആയോ? ഇവരെ?

നിങ്ങൾ ആണ് പറയേണ്ടത്.

അക്ഷര തെറ്റ് ഉണ്ടാവാം സാദരം ക്ഷമിക്കുക....

തുടരും

ബൈ

സ്നേഹത്തോടെ

ഏകൻ.

     

💬 Comments

View all comments