Chapter Title : അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 7 [ഏകൻ]
അമ്മൂസിന്റെ കൈയിൽ ഇട്ടുകൊടുത്തേ?"
"ഏട്ടൻ വാങ്ങിയതല്ലേ? ഏട്ടൻ തന്നെ ഇട്ടുകൊടുത്തേ..
"അതേ! അതാ നല്ലത്." മീരയും പറഞ്ഞു.
"അമ്മൂസേ കൈനീട്ടിയെ "
എന്ന് പറഞ്ഞു ഉണ്ണി അമ്മിണിയുടെ കൈപിടിച്ച് വള ഇട്ട് കൊടുത്തു.
മീരയും മായയും കൈകൊട്ടി ചിരിച്ചു. എന്നാൽ അമ്മിണിക്ക് ചിരിക്കണോ അതോ കരയണോ എന്നറിയാത്ത അവസ്ഥയിൽ ആയി.
അപ്പോൾ ഉണ്ണിക്ക് ഒരു ഫോൺ വന്നു ഉണ്ണി ഫോണുമായി പുറത്തേക്ക് പോയി.
"അമ്മൂസിനു കോൾ അടിച്ചല്ലോ ? പൊന്നും വള അല്ലെ കിട്ടിയത്.
തിരിച്ചു എന്തെങ്കിലും ഏട്ടന് കൊടുക്കാമായിരുന്നു.". മീര പറഞ്ഞു.
"ഞാൻ... ഞാൻ.. ഞാനെന്ത് കൊടുക്കാൻ? " അമ്മിണി പറഞ്ഞു.
മീര അമ്മിണിയുടെ അടുത്ത് ഇരുന്നു. എന്നിട്ട് അമ്മിണിയുടെ കവിളിൽ ഉമ്മ വെച്ചു എന്നിട്ട് പറഞ്ഞു.
"ഇതുപോലെ ഒന്ന് കൊടുക്കാമായിരുന്നു.. "മീര പറഞ്ഞു
"അത് നീ തന്നെ കൊടുത്താൽ മതി. " അമ്മിണി പറഞ്ഞു.
"അതിന് എനിക്കല്ലല്ലോ വള ഇട്ട് തന്നത്.. എനിക്കാണെങ്കിൽ ഇതിൽ കൂടുതൽ ഞാൻ കൊടുത്തേനെ." മീര ചിരിച്ചുകൊണ്ട് പറഞ്ഞു.
അപ്പോൾ ഉണ്ണി അവിടെ വന്നു
പറഞ്ഞു.
"ഞങ്ങൾ കുറച്ചു ദിവസം ഇവിടെ കാണില്ല.. അത്യാവശ്യമായി ഒരു സ്ഥലം വരെ പോകണം. മോളെ പെട്ടന്ന് റെഡിയാവണം. ജീജോ ഇപ്പോൾ വരും."
ഉണ്ണി മുകളിലേക്ക് പോയി
മൂന്നാളും പരസ്പരം നോക്കി നിന്നു. മൂന്ന് പേരുടേയും കണ്ണ് നിറഞ്ഞു.
തുടരും
ബൈ
സ്നേഹത്തോടെ
ഏകൻ.
💬 Comments
View all comments