0%
Chapter 9

അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 9 [ഏകൻ]

Author : VaSco | Read All Parts | 👁 184 |

ഇല്ല. സാർ അവൾ എന്റെ ആലീസും കുഞ്ഞും..?"

വർഗീസേ ഇനി പറയുന്നത് ശാന്തമായി. കേൾക്കണം. നിങ്ങളുടെ കുഞ്ഞിനെ രക്ഷിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല . കാരണം ആലീസിനെ ഇവിടെ എത്തിക്കുമ്പോഴേക്കും കുഞ്ഞു നഷ്ട്ടപെട്ടിരുന്നു.. എന്നാൽ ആലീസിനെ രക്ഷിക്കാൻ ആലീസിന്റെ ഗർഭപാത്രം മാറ്റുകയല്ലാതെ വേറെ വഴിയില്ല.

"അപ്പോൾ ഇനി അവൾ. ഒരിക്കലും. "

"നിങ്ങൾക്ക് ഒരു കുഞ്ഞു വേണം എന്നുണ്ടെങ്കിൽ ദെത്തെടുക്കലോ? "

സാർ പക്ഷെ ഞാൻ എങ്ങനെ ഇത് അവളോട് പറയും. അവൾ അമ്മയാകാൻ കഴിയും എന്നതിൽ ഒരുപാട് സന്തോഷിച്ചിരികയാണ്..

അപ്പോൾ ഒരു സിസ്റ്റർ അവിടെ വന്നു.

അത് ഒരു ചെറിയ പള്ളിവകയുള്ള ഹോസ്പിറ്റൽ ആണ്.

സാർ. ആ മഠത്തിൽനിന്നും ഇവിടെ വന്നു താമസിക്കുന്ന പെണ്ണിന് വേദന തുടങ്ങി . സാർ വേഗം വരണം.. ആ കുട്ടി പ്രസവിച്ചാൽ

ശരി ഞാൻ വരാം എന്ന് പറഞ്ഞതിന് ശേഷം ഡോക്ടർ വർഗീസോട് പുറത്തു പോകാൻ പറഞ്ഞു .

അതിന് ശേഷം സിസ്റ്ററോട് ചോദിച്ചു.

"ആ കുട്ടിയുടെ ആരെങ്കിലും വന്നിട്ടുണ്ടോ?.

ഇല്ല ഡോക്ടർ. അവൾ പ്രസവിച്ചാൽ ഉടനെ കുഞ്ഞിനെ അവിടുന്ന് മാറ്റണം. എന്നിട്ട് വിവരം അറിയിക്കാൻ ആണ് പറഞ്ഞത്. അവളോട് കുഞ്ഞു മരിച്ചു പോയി എന്ന് പറയാനും പറഞ്ഞു.. അവൾക്ക് ആകെ പത്തൊൻപതു വയസേ ഉള്ളൂ ഇത് പുറത്തറിഞ്ഞാൽ അവളുടെ ഭാവി പോകും. അവളുടെ മാത്രം അല്ല അവിടെ ഉള്ള ബാക്കി കുട്ടികളുടേയും.

എന്നാൽ പുറത്ത് പോകാൻ തുടങ്ങിയ വർഗ്ഗീസ് അവരുടെ സംസ്സാരം കേട്ട് തിരിച്ചു റൂമിൽ കയറി ഡോക്ടറുടെ കാലിൽ വീണു.

സാർ നിങ്ങൾ ഇവിടെ പറഞ്ഞതു മുഴുവൻ ഞാൻ കേട്ടു. സാർ സമ്മതിച്ചാൽ രണ്ട് പ്രശ്നവും ഒരുമിച്ച് തീർക്കാം സാർ... ആ കുട്ടിയെ ഞങ്ങൾക്ക് തരാമോ? ഞങ്ങൾ പൊന്നു പോലെ നോക്കിക്കൊള്ളാം. ആരും ഇത് അറിയില്ല നമ്മൾ മൂന്ന് പേർ അല്ലാതെ . എന്ത് വേണമെങ്കിലും തരാം സാർ ., അല്ലെങ്കിൽ ഞങ്ങളുടെ കുഞ്ഞിന്റെ കൂടെ എനിക്ക് അവളേയും നഷ്ട്ടപ്പെടും പിന്നെ ഞാനും ജീവിച്ചിരിക്കില്ല സാർ.

.ഡോക്ടറും സിസ്റ്ററും കൂടെ ആലോചിച്ചു. അവർ വർഗീസിന് അനുകൂലമായ ഒരു തീരുമാനത്തിൽ എത്തി.

വർഗ്ഗീസ് അവിടെ തന്നെ ഇരുന്നു . കുറച്ചു കഴിഞ്ഞു. സിസ്റ്റർ വന്നു വിളിച്ചപ്പോൾ വർഗ്ഗീസ് കൂടെ പോയി. വർഗ്ഗീസിന്റെ കൈയിൽ ഒരു ചോരകുഞ്ഞിനെ വെച്ചു കൊടുത്തു അതും ഒരു പെൺകുഞ്ഞ്.

ഇത് ആര് പ്രസവിച്ച കുഞ്ഞാണ് എന്ന് അറിയണം എന്ന് വർഗ്ഗീസിന് തോന്നി. വർഗ്ഗീസ് അറിയേണ്ടതല്ലാം അറിഞ്ഞു കാണേണ്ട ആളെ കാണുകയും ചെയ്തു.

അങ്ങനെ ഒന്നര വർഷത്തിന് ശേഷം ആലിസ് സത്യം അറിയുന്നു. താൻ ഓമനിച്ചു വളർത്തിയ കുഞ്ഞ് തന്റെ അല്ല... ഏതോ ഒരു അമ്മയുടെ കൈയിൽ നിന്നും അവരറിയാതെ എടുത്തു കൊണ്ട് വന്നതാണ്

💬 Comments

View all comments