0%

Chapter Title : അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 9 [ഏകൻ]

Author : VaSco Read All Parts 671

കെട്ടണം. എന്റെ കുഞ്ഞുങ്ങളെ മാമോദീസ മുക്കണം. അതിനു അച്ഛൻ ഞങ്ങളെ അനുഗ്രഹിക്കണം.

എല്ലാം കേട്ട അച്ഛൻ എന്ത് പറയണം എന്നറിയാതെ നിന്ന് പോയി.. പിന്നെ കാറിൽ പോയി കുഞ്ഞുങ്ങളെ കാണാൻ. അവിടെ കാറിൽ ജോപ്പനോടൊപ്പം കണ്ടത് ആറു കുഞ്ഞുങ്ങൾ. ജോപ്പനും അച്ഛനും ഒന്നും മിണ്ടിയില്ല ഒന്നും മിണ്ടാൻ ജോപ്പന് കഴിഞ്ഞില്ല..

അറിഞ്ഞു ചെയ്ത തെറ്റിന് കുമ്പസാരം കഴിഞ്ഞ് ഇറങ്ങിയ ആൻസി അറിഞ്ഞില്ല. താൻ അറിഞ്ഞുകൊണ്ട് ചെയ്ത തെറ്റിനെക്കാൾ വലുതാണ് താൻ അറിയാതെ ചെയ്ത തെറ്റ്..

.സത്യം ചുരുളഴിയുന്നു.

----========------=--

ആലീസ് പറയാതെ മറച്ചു വെച്ചത് .

അന്ന് ആലീസിസും വർഗീസും പോകുന്ന സ്കൂട്ടർ അപകടത്തിൽപെട്ട ദിവസം . സ്കൂട്ടർ മറിഞ്ഞു വർഗീസിന് കൈക്കും കാലിനു നിസ്സാര പരിക്ക് പറ്റിയതല്ലാതെ വേറെ ഇന്നും സംഭവിച്ചില്ല എന്നാൽ ഒരു ഭാഗം ചെരിഞ്ഞു ഇരുന്ന ആലീസ് വീണത് നിറവയർ ഒരു കല്ലിൽ ഇടിച്ചാണ്. അതിന്റെ കൂടെ തലയും ഇടിച്ചു . ആലീസിന് ബോധം വീഴുന്നത് ഏതാണ്ട് ഒരാഴിച്ച കഴിഞ്ഞാണ്. ബോധം തെളിയുമ്പോൾ അവളുടെ അരികിൽ ഒരു പെൺകുഞ് ഇണ്ടായിരുന്നു.

ഒരു മാസം കഴിഞ്ഞാണ് ആലിസ് ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് പോകുന്നത്. വീട്ടുകാരുമായി പിണക്കത്തിൽ ആയതിനാൽ രണ്ട് വീട്ടുകാരും തിരിഞ്ഞു നോക്കിയില്ല.

എന്നാൽ അന്ന് നടന്നത് ഇങ്ങനെ ആയിരുന്നു..

ഹോസ്പിറ്റലിൽ.

"വർഗീസിന് വേറെ പ്രശ്നം ഒന്നും ഇല്ലല്ലോ? "

"ഇല്ല ഡോക്ടർ. എനിക്ക് കുഴപ്പമൊന്നും ഇല്ല. സാർ അവൾ എന്റെ ആലീസും കുഞ്ഞും..?"

വർഗീസേ ഇനി പറയുന്നത് ശാന്തമായി. കേൾക്കണം. നിങ്ങളുടെ കുഞ്ഞിനെ രക്ഷിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല . കാരണം ആലീസിനെ ഇവിടെ

💬 Comments

View all comments