0%

Chapter Title : അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 3 [ഏകൻ]

Author : VaSco Read All Parts 675

നമ്മൾ രണ്ടും ഇങ്ങനെ കണ്ണിൽ കണ്ണിൽ നോക്കിയിരിക്കും. "

"എടി പെണ്ണേ നീ വീട്ടിൽ വിളിച്ചിരുന്നോ?"

"ചേച്ചി മെസ്സേജ് അയച്ചിരുന്നു "

"അതെന്താ വിളിക്കാഞ്ഞത് "?

ഏട്ടൻ അല്ലെ മെസ്സേജ് അയക്കാൻ പറഞ്ഞത്.,?

,"എന്റെ മണ്ടിപെണ്ണേ അത് ഏട്ടൻ ഏതെങ്കിലും ജോലി ചെയ്യുമ്പോൾ ഉള്ള കാര്യം പറഞ്ഞതാ."

"ആണോ? അത് എനിക്കറിയില്ലല്ലോ? ഞാൻ കരുതി? "

"എന്റെ മുത്തേ ഇങ്ങ് വാ വന്നിട്ട് ഇവിടെ ഇരി. "

ഉണ്ണി മായയെ വലിച്ചു ഉണ്ണിയുടെ അടുത്തു ഇരുത്തി. എന്നിട്ട് അരയിലൂടെ കൈയിട്ടു തന്റെ മേലെ കിടത്തി. ഇപ്പോൾ കട്ടിലിൽ ചാഞ്ഞു ഇരുന്ന ഉണ്ണിയുടെ നെഞ്ചിൽ ചാരി കിടക്കുന്നപോലെ ആണ് മായ ഉള്ളത് .എന്നിട്ട് ചോദിച്ചു.

" വീട്ടിൽ വിളിക്കണോ?"

"ഇപ്പോഴോ ?

"അവർ ഉറങ്ങിക്കാണത്തില്ലേ?"

"ഇല്ല. ഒരിക്കലും ഇല്ല.. എന്റെ മോള് എവിടെയാണെന്ന് അറിയാതെ അവർ ഉറങ്ങില്ല.. നമുക്കെ ഒരു വീഡിയോ കാൾ ചെയ്യാം. "

"എന്നാ എന്നെ വിട് ഞാൻ നേരെ ഇരിക്കട്ടെ."

"ഒരു നേരെയും ഇരിക്കുന്നില്ലാ. ഇങ്ങനെ ഇരുന്നാൽ മതി."

ഉണ്ണി ലാപ്ടോപ്പിൽ കാൾ കണക്റ്റാക്കി.

പെട്ടന്ന് തന്നെ അങ്ങ് ഫോൺ എടുത്തു..

ഇപ്പോൾ രണ്ടുപേർക്കും കൃത്യമായി കാണാം . മായ ഉണ്ണിയോട് ചേർന്നിരിക്കുന്ന കണ്ടിട്ട് മീരക്ക് ചമ്മൽ തോന്നി മായയ്ക്കും.

"ഹലോ ചേച്ചി സുഖമാണോ?"

"സുഖം മോളേ നിങ്ങൾ ഇപ്പോൾ എവിടെയാ ഉള്ളത്? "

"അറിയില്ല ചേച്ചി . ഏതോ വലിയ ഒരു ഹോട്ടലിൽ ആണ്. അതിന്റെ മുപ്പതാമത്തെ നിലയിൽ ആണ്. "

"നിങ്ങൾ ഭക്ഷണം കഴിച്ചോ?

"കഴിച്ചു ചേച്ചി. "

"ചേച്ചി കഴിച്ചോ?

💬 Comments

View all comments