0%

Chapter Title : അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 5 [ഏകൻ]

Author : VaSco Read All Parts 769

പെട്ടെന്ന് അവൾക്ക് ചമ്മൽ തോന്നി. അവളുടെ ഏട്ടന്റെ പേരും ഉണ്ണി ആണെന്ന് അപ്പോഴാണ് അവൾക്ക് ഓർമ്മ വന്നത്.

ചമ്മൽ മാറ്റാനായി അവൾ പറഞ്ഞു.

" സ്നേഹം കൂടിയവരുടെ അടുതാണ്. കുഞ്ഞുങ്ങൾ ഇങ്ങനെ ചെയ്യുന്നത്. മാളുവിന് ഏട്ടനെ ഒരുപാട് ഇഷ്ടമായതുകൊണ്ടാണ് അവൾ ഏട്ടന്റെ ദേഹത്ത് മൂത്രം ഒഴിച്ചത്. ഏട്ടൻ ആ ഡ്രസ്സ് ഇങ്ങു അഴിച്ചു താ ഞാൻ നനച്ചിടാം.."

അപ്പോഴേക്കും അവിടെ മായയും വന്നു.. മായയും ചിരിച്ചു.

മായ പറഞ്ഞു

"ഞാൻ നനച്ചിട്ടോളാം ചേച്ചി. ചേച്ചി മോളെ കഴുകിച്ചു മോളുടെ ഉടുപ്പ് മാറ്റി കൊടുക്ക് "

" വേണ്ട. ഇത് ഞാൻ നനച്ച് ഇട്ടോളാം. നീ പോയി മാളുവിനെ കഴുകിച്ചു പുതിയ ഉടുപ്പിട്ടു കൊടുക്ക്.. എല്ലാം ചെയ്തു പഠിക്കേണ്ടതല്ലേ. ഭാവിയിൽ ആവശ്യം വരുമല്ലോ? അല്ലേ ഏട്ടാ "

ഉണ്ണി അഴിച്ചുകൊടുത്ത ഡ്രസ്സ് വാങ്ങി. ഉണ്ണിയെ ഒന്ന് നോക്കിയതിനു ശേഷം മീര ഡ്രസ്സ് നനച്ചിടാൻ പോയി. മായ കുഞ്ഞിനെയും എടുത്തു കഴുകി കൊടുക്കാൻ പോയി . ഉണ്ണി മുകളിൽ പോയി ഫ്രഷ് ആയി ചെന്ന് കിടന്നു.

കുറച്ചു കഴിഞ്ഞ് ഉണ്ണി താഴേക്ക് വന്നു. ഉണ്ണി പറഞ്ഞു .

"എല്ലാവരും വേഗം റെഡിയായി വാ . നമുക്ക് ഒരു സ്ഥലം വരെ പോകാം. "

"എവിടെയാ ഏട്ടാ പോകുന്നത്.?" മായ ചോദിച്ചു.

" അതൊക്കെ അവിടെ എത്തിയിട്ട് കാണാം. ഇപ്പോൾ പോയി വേഗം റെഡി ആയി വാ. "

എല്ലാവരും വേഗം റെഡിയായി വന്നു. ഉണ്ണി നേരെ പോയത് ബീച്ചിലേക്ക് ആയിരുന്നു. ഉണ്ണിയും മായയും കൈകോർത്ത് നടന്നു. പിന്നിലായി മീരയും അമ്മിണിയും

💬 Comments

View all comments