0%

Chapter Title : അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 6 [ഏകൻ]

Author : VaSco Read All Parts 802

ഒരു രസമല്ലേ?" ഞാൻ ചോദിച്ചു.

"അങ്ങനെ കഥ പറഞ്ഞാൽ അച്ചായന്റെ നടു ഓടിയുമോ? " ബിൻസി ചോദിച്ചു.

"അങ്ങനെ ഒന്നും ഈ അച്ചായന്റെ നടു ഓടിയില്ല. വേണമെങ്കിൽ ഇപ്പോൾ ഒരു കഥ പറയാം. വേണോ ?" ഞാൻ പറഞ്ഞു.

"ഈ കഥ മുഴുവനും കേട്ടിട്ടേ ഞങ്ങൾ ഇവിടുന്ന് പോകു.. ആ കഥ നാളെ രാവിലെ പറഞ്ഞാൽ മതി. ഇപ്പോ അച്ചായൻ പറഞ്ഞുവന്ന കഥ ബാക്കി പറഞ്ഞാട്ടെ." നാലു പേരും ഒരുമിച്ചു പറഞ്ഞു.

അപ്പോൾ ആ കഥ തുടരാം അല്ലെ!! വിളയാട്ടം തുടരട്ടെ.. ഇനി വിധിയുടെ വിളയാട്ടം അല്ല.. ഉണ്ണിയുടെ വിളയാട്ടം.

"ഏട്ടാ

ഞാൻ എന്താ ചേച്ചിയോട് പറയേണ്ടേത് .? എനിക്ക് എന്റെ ചേച്ചിയെ വേണം. എന്നും എന്റെ കൂടെ വേണം. ഏട്ടൻ എന്റെ മീരേച്ചിയെ കൂടെ കൂട്ടണം നമ്മുടെ കൂടെ. "

മായ കരഞ്ഞു ഉണ്ണിയുടെ മാറിൽ വീണു കരഞ്ഞു. പൊട്ടി പൊട്ടി കരഞ്ഞു.

"മോളെ എന്റെ മോള് ഇങ്ങനെ കരയാതെ. മോൾക് ഇഷ്ട്ടം ആണെങ്കിൽ മോളുടെ ചേച്ചിയെ നമ്മുടെ കൂടെ കൂട്ടാം." ഉണ്ണി പറഞ്ഞു.

"ശരിക്കും! നമ്മുടെ കൂടെ കൂട്ടുമോ? എങ്കിൽ ചേച്ചിക്ക് സന്തോഷം ആകും. "

"അത് മോൾക്ക് സങ്കടം ആകുമോ? "

"ഇല്ല ഒരിക്കലും ഇല്ല. ഏട്ടൻ എന്നെ ഒഴിവാക്കാതിരുന്നാൽ മതി."

"മോളെ ഏട്ടൻ ഒഴിവാക്കാനോ? ഒരിക്കലും ഇല്ല.. ഏട്ടൻ പറഞ്ഞു വരുന്നത് അതല്ല."

"പിന്നെ? "

"നമ്മുടെ ജീവിതം ആകെ മാറാൻ പോകുകയാ. "

"എങ്ങനെ? "

"ഇനി നമ്മൾ ചെയ്യുന്നതിൽ എല്ലാം മോളുടെ ചേച്ചിയും കൂടെ കാണും. മോൾക്ക് അത്

💬 Comments

View all comments