Chapter Title : അച്ചായന്റെ ഭാര്യ - 02
മനസിലായില്ല ടെസ്സയ്ക്, സ്ക്രീൻ ഇൽ ഒരു മുറി ആയിരുന്നു കാണിച്ചു കൊണ്ടിരുന്നത്, മുറിയുടെ ഒരു മൂലയിൽ നിന്ന് കാണുന്ന പോലെ ആയിരുന്നു വ്യൂ. ഒരു കട്ടിലും, ചെറിയൊരു മേശയും വ്യക്തമായി കാണാമായിരുന്നു, ഷെൽഫ് സൈഡ് ഇൽ ആയിരുന്നത് കൊണ്ട് കണ്ണാടി മാത്രമേ കാണുന്നുള്ളയിരുന്നു, ബാക്കി ഒക്കെ പകുതി മുറിഞ്ഞ രീതിയിൽ ആയിരുന്നു സ്ക്രീൻ ഇൽ. താൻ ഈ മുറി എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് ടെസ്സയ്ക്ക് തോന്നി, എനി കല്യാണ സമയത്ത് ആരേലും എടുത്ത വീഡിയോ ആകുമോ എന്ന് അവൾ സംശയിച്ചു, എന്താണ് സംഭവം എന്ന് ടെസ്സ ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ ആണ്, വാതിൽ തുറക്കുന്ന ശബ്ദം സ്ക്രീൻ ഇൽ കേട്ടത്, ഒരു സ്ത്രീ കുട്ടിയേയും എടുത്ത് റൂം ലേക്ക് വരുന്നത് ആണ് അവൾ കണ്ടത്, പുറം തിരിഞ്ഞു നിന്ന സ്ത്രീ കുഞ്ഞിനെ സൈഡിൽ കിടത്തുന്നത് കണ്ടു, തൊട്ടിലിൽ ആവും എന്ന് ടെസ്സ കരുതി. പെട്ടന്ന് ആണ് ടെസ്സയ്ക് ഓർമ വന്നത്..."ഈ ഡ്രസ്സ്... കുട്ടി.. ഞാൻ ഇപ്പൊ കണ്ടത് അല്ലെ..ഈ റൂം. ഇത്... സാ...~"
അവൾ മനസ്സിൽ പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുൻപേ സാറ തിരിഞ്ഞു ക്യാമറയ്ക്ക് അഭിമുഖം ആയി നിന്നു, കുട്ടിയുടെ ഡ്രസ്സ് മടക്കാൻ തുടങ്ങി. സംഭവം ബേബി മോണിറ്റർ ആണെനും, സാറയുടെയും ജോൺന്റെയും മുറി ആണ് അത് എന്ന് അപ്പോഴാണ് ടെസ്സയ്ക്ക് മനസിലായത്. "..ഇത് ആരാ എടുത്ത് ഇങ്ങനെ വച്ചത്..!? തൊട്ടിലിന് അടുത്ത് ആയല്ലേ വേണ്ടത്, ഓ. ചിലപ്പോ പിള്ളേര് ആരെങ്കിലും മാറ്റി വച്ചത് ആയിരിക്കും....," എന്നിങ്ങനെ മനസിൽ പറഞ്ഞു ടെസ്സ. അതും ആലോചിച്ചു അപ്ലിക്കേഷൻ വീണ്ടും മിനിമൈസ്
💬 Comments
View all comments