0%

Chapter Title : അച്ചായന്റെ കുടുംബം എന്റെയും 1 [Sid Jr]

ഭാര്യ ലിസ്സി. ഞാൻ ലിസ്സമ്മ എന്ന് വിളിക്കും. അമ്മയില്ലാത്ത എന്റെ ദുഃഖം മാറ്റാൻ ലിസ്സമ്മ തന്നെയാണ് അങ്ങനെ വിളിക്കാൻ പറഞ്ഞത്. പതിനേഴാം വയസിൽ അച്ചായന്റെ ഭാര്യയായവൾ ആണ് ലിസ്സി. പതിനെട്ടു വയസ്സിൽ ഒരു പെങ്കൊച്ചിന്റെ അമ്മ. അച്ചായന്റെ ഒരേയൊരു മകൾ അന്ന സേവിയർ പാലക്കൽ.

പിന്നെ അച്ചായന്റെ അനിയൻ ബെന്നിച്ചൻ എന്ന പാലക്കൽ ബെഞ്ചമിൻ അലക്സ്‌. അച്ചായന്റെ ഒരേയൊരു പെങ്ങൾ പാലക്കൽ സാന്ദ്ര അലക്സ്‌. സാന്ദ്രക്ക്‌ എന്നെക്കാളും രണ്ട് വയസ്സ് കുറവായിരുന്നു. അച്ചായന്റെ അപ്പൻ അലക്സിയർ പാലക്കൽന്റെ രണ്ടാം കെട്ടിൽ ഉള്ളതാണ് സാന്ദ്ര.

നാല് കൊല്ലം മുൻപ് ഒരു കാർ ആക്‌സിഡന്റിൽ അലക്സിയറും ഭാര്യ റീത്തയും മരിച്ചു. അതിൽ പിന്നെ അച്ചായൻ ആണ് എല്ലാത്തിന്റെയും മേൽ നോട്ടകാരൻ.കുടുംബം എന്ന് പറഞ്ഞാൽ അച്ചായന് ഒരു വീക്നെസ് ആണ്. അവരുടെ കുടുംബത്തിലേക്ക് വന്ന എന്നെ അവർ ഒരു വേർതിരിവും കൂടാതെ ഒരു അംഗത്തെ പോലെ നോക്കി.

ലിസ്സമ്മക്ക്‌ ആയിരുന്നു എന്നോട് കൂടുതൽ അടുപ്പം.ആരുമില്ലാത്ത എന്നോട് തോന്നിയ സഹതാപം പിന്നെ ഒരു മോനോട് ഉള്ള സ്നേഹമായി മാറി. അത് പിന്നെ എന്റെ എല്ലാ വിഷമങ്ങളും മാറ്റി. അന്ന മോൾ എന്റെ സ്വന്തം അനിയത്തിയെ പോലെയായി. സാന്ദ്രക്ക്‌ ആദ്യം എന്നോട് ഒരു താല്പര്യ കുറവ് ഉണ്ടായിരുന്നു എങ്കിലും.

പിന്നെ ഞങ്ങൾ നല്ല കൂട്ടായി മാറി. പയ്യെ പയ്യെ ഞാൻ എന്റെ വിഷമങ്ങൾ എല്ലാം മറന്നു.ഞാൻ വന്നതിന് ശേഷം അച്ചായന് പല കാര്യത്തിലും വച്ചടി കേറ്റമായിരുന്നു. കേസിൽ പെട്ട് കിടന്നിരുന്ന തടി മില്ല്, രണ്ട് എസ്റ്റേറ്റ്,തോട്ടങ്ങൾ, ബാറുകൾ എന്നിങ്ങനെ ഓരോന്നായി അച്ചായൻ വെട്ടിപിടിച്ചു.

അതെല്ലാം

💬 Comments

View all comments