0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]

Author : Adheera Read All Parts 285.9K

സുഖമെല്ലാം ആവി പോകും..'

രണ്ടു മിനിറ്റോളം അവൾ പതിയെ പുറകോട്ട് ചേർന്നുനിന്നു,

ആ വ്യക്തി വന്നതുപോലെ തിരികെ റൂമിലേക്ക് കയറിപ്പോയതും അവൾ പെട്ടെന്ന് തന്നെ തന്റെ റൂമിലേക്ക് വന്നു കയറി,

മൂന്നുപേരും ഇപ്പോഴും നല്ല ഉറക്കത്തിൽ തന്നെയാണ്...

ശബ്ദം ഉണ്ടാക്കാതെ അവൾ ബാത്റൂം തുറന്നു അകത്തേക്ക് കയറി, ഷവറിന് കീഴിൽ കുറച്ചു നേരം നിന്ന ശേഷം ഒന്ന് ഫ്രഷായി ബെഡിലേക്ക് എത്തി,

കണ്ണുകൾ തളർച്ച കൊണ്ട് അടഞ്ഞു പോകുന്നു, സമയം അറിയാനായി ഫോൺ എടുത്തുനോക്കി... 2 മണിയോടടുക്കുന്നു

ഫോണിൽ ആൽബിയുടെ മൂന്നോ നാലോ മിസ്കോൾ വന്ന് കിടക്കുന്നു,

ആ രാത്രിയിൽ തിരിച്ചു വിളിക്കാൻ അവൾ കൂട്ടാക്കിയില്ല,

രാവിലെയെല്ലാം ആൽബിയെ പറഞ്ഞു മനസ്സിലാക്കാം, കുഞ്ഞിൻ്റെ നെറുകയിൽ ഒരു ചുംബനം കൂടി കൊടുത്തശേഷം സ്റ്റെല്ല പതിയെ ബെഡ്ഡിലേക്ക് കയറി കിടന്നു..

രാവിലെ ആൽബിയെ വിളിക്കുമ്പോൾ പങ്കുവയ്ക്കുവാനായി അവൾക്ക് ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു,

സംഭവിച്ചതെല്ലാം എങ്ങനെ പറയും എന്ന ടെൻഷനൊപ്പം ഒരുപാട് വിശേഷം പങ്ക് വയ്ക്കുന്ന എക്സൈറ്റ്മെന്റ് കൂടി അവളിൽ നിറഞ്ഞു കിടന്നു...

നാളെ എന്ന ദിവസത്തിനായി അവൾ ആകാംക്ഷയോടെ ഒരുപാട് ആഗ്രഹത്തോടെ ഉറക്കത്തിലേക്ക് വഴുതി വീണു...

- അധീര ❤️

💬 Comments

View all comments