Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]
വിടർന്നു,
" എന്താ ശരിക്കും സംഭവിച്ചത്, മുഴുവൻ പറ കേൾക്കട്ടെ..."
" അപ്പോൾ ദേഷ്യം ഒന്നും ഇല്ലേ...?"
" അതൊക്കെ ഞാൻ മുഴുവൻ കേട്ടിട്ട് തീരുമാനിക്കാം, ആദ്യം നീ തുടക്കം മുതൽ പറ.."
ആൽബിൻ ഒന്ന് ആവേശത്തോടെ അമർന്ന് ഇരുന്നു,
" ആൽബി ഇന്നലെ രാത്രി റിസോർട്ടിൽ ആഘോഷങ്ങൾക്കിടയിൽ ശിവ എന്നെ ഫോൺ വിളിച്ചിട്ടുണ്ടായിരുന്നു.."
"എന്നിട്ട്...??"
" എന്നോട് രാത്രി ഒന്ന് പുറത്തേക്കിറങ്ങി വരണമെന്ന് പറഞ്ഞു, എനിക്കാണെങ്കിൽ അവൻ്റെ കോൾ വന്നത് മുതൽ ആകെ ടെൻഷൻ ആയിരുന്നു.."
"ഒരു മിനിറ്റ്, ശിവക്ക് നീ ഫോൺ നമ്പർ കൊടുത്ത കാര്യം ഒന്നും എന്നോട് പറഞ്ഞില്ലല്ലോ...??"
പെട്ടെന്ന് ആൽബിൻ ഇടക്ക് കയറി ചോദിച്ചു,
" അത് അന്ന് കോട്ടയത്ത് കാണാൻ പോയ സമയത്ത് കൊടുത്തിട്ടുണ്ടായിരുന്നു, പക്ഷേ ആൽബിയോട് പറയാൻ വിട്ടുപോയി സോറി ആൽബി..."
" ആം എന്നിട്ട് ബാക്കി പറ..."
"ആം എന്നിട്ട് രാത്രി എല്ലാവരും കിടന്നപ്പോൾ ഇറങ്ങി വരണമെന്നും പുറത്തു വച്ച് കാണണമെന്ന് പറഞ്ഞു, ഇവിടെയാണെങ്കിൽ എല്ലാവരും ഉള്ള സമയം കൂടിയല്ലേ....
ഞാൻ പരമാവധി പറ്റില്ല എന്നൊക്കെ പറഞ്ഞ് ഒഴിവാക്കാൻ നോക്കി പക്ഷേ അവൻ്റെ സ്വഭാവം നിനക്കറിയാമല്ലോ എന്നെ കാണണമെന്ന് കരുതി വന്നിട്ടുണ്ടെങ്കിൽ കാണാതെ അവൻ തിരിച്ചു പോകില്ല, ഞാൻ കുറെ പ്രാവശ്യം പറഞ്ഞു ഒഴിവാക്കാൻ നോക്കി പക്ഷേ ഒരു രക്ഷയും ഇല്ലായിരുന്നു...."
" എന്നിട്ട്...??"
സ്റ്റെല്ലയുടെ കഥ മുന്നോട്ട് പോവുന്തോറും തൻ്റെ ശരീരം ചെറുതായി ചൂടുപിടിക്കുന്നത് ആൽബിക്ക് അറിയാൻ പറ്റുന്നുണ്ടായിരുന്നു,
ആൽബിനോട് സംസാരിക്കുമ്പോഴും സ്റ്റെല്ല തൻ്റെ ജോലി തുടർന്നുകൊണ്ടിരുന്നു, ചെറിയ ചൂടുള്ള വെള്ളത്തിൽ മുക്കിയ തുണി കൊണ്ട്
💬 Comments
View all comments