Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]
ആൽബിന്റെ ഫോണിലേക്ക് മാധവിന്റെ കോൾ വന്നു,
" ഹലോ ആൽബിൻ എത്തിയോ..?? "
" ആ മാധവ് ഞാൻ എത്തുന്നതേയുള്ളൂ.." അവൻ വളരെ ശാന്തമായി തന്നെ മറുപടി കൊടുത്തു,
" ആൽബിൻ എനിക്കൊന്ന് പുറത്തേക്കിറങ്ങേണ്ട ആവശ്യമുണ്ട് ഞാൻ ജസ്റ്റ് ഒന്ന് പോയിട്ട് വരാം, താൻ എന്തായാലും ഫ്ലാറ്റിലേക്ക് കയറിക്കോ "
നിനച്ചിരുന്നത് പോലെ മാധവിന്റെ വായിൽ നിന്നും ആ വാക്കുകൾ കേട്ടതും ആൽബിന്റെ നെഞ്ചിൽ എക്സൈറ്റ്മെന്റ് കൊണ്ട് നിറയാൻ തുടങ്ങി,
കാറിൽ നിന്നും ഇറങ്ങാതെ അവൻ മാധവ് പുറത്തേക്ക് വരാൻ ആയി കാത്തു നിന്നു, സമയത്തിന് വല്ലാത്ത ഇഴച്ചിൽ പോലെ,
ഫോണടുത്ത് യൂട്യൂബിൽ ഒരു ഗാനം ഓടി തുടങ്ങിയതും അവൻ കാർ സീറ്റ് പുറകോട്ട് ആക്കി അതിലേക്ക് ചാഞ്ഞു കിടന്നു,
5 മിനിറ്റ് കൂടി കഴിഞ്ഞതും മാധവിന്റെ ബുള്ളറ്റ് പുറത്തേക്ക് ഇറങ്ങി ഗേറ്റ് കടന്നു മുന്നോട്ടു പോയി,
അയാൾ പോയി എന്ന് ഉറപ്പായതും ആൽബിൻ എത്രയും പെട്ടെന്ന് ഡോർ തുറന്ന് പുറത്തേക്കിറങ്ങി അവരുടെ അപ്പാർട്ട്മെൻറ് ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി,
ലിഫ്റ്റിൽ നിന്നും ഇറങ്ങി , ഫ്ലാറ്റിന്റെ കോളിംഗ് ബെൽ അടിച്ചു നിൽക്കുമ്പോൾ അവന്റെ നെഞ്ചിടിപ്പ് വല്ലാതെ കുതിച്ചുയരാൻ തുടങ്ങി,
പ്രതീക്ഷിച്ചത് പോലെ രണ്ട് നിമിഷത്തിന് ശേഷം ഡോർ തുറന്നതും അകത്തു നിന്ന വ്യക്തിയെ കണ്ടതും ആൽബിന്റെ ഞരമ്പുകൾ ആകെ വലിഞ്ഞു മുറുക്കാൻ തുടങ്ങിയിരുന്നു...!!!
ഒരു കൈയിൽ കോഫി കപ്പ് പിടിച്ച് വിരിഞ്ഞ നുണക്കുഴിയും വശ്യമായ ഒരു ചിരിയുമായി സായ വാതിലിലെക്ക് ചാരി നിന്നു,
" ഹാ.. ആൽബി കേറി വാ.."
ഒരു വെള്ള കളർ ലെഗ്ഗിങ്സും ഇളം നീല കളർ ടോപ്പും ധരിച്ചാണ് സായ വാതിൽ തുറന്നിരുന്നത്, മുടി പോണി ടെയിൽ കെട്ടി വെച്ചിരിക്കുന്നു, മുഖത്ത് സ്വാഭാവികമായ ചിരിയും അടുത്തേക്ക് വരുമ്പോൾ ചന്ദനത്തിന്റെ മണവും ഉഫ്ഫ്...!!
സായ ആൽബിനെ അകത്തേക്ക് ക്ഷണിച്ചു പതിയ നെഞ്ചിടിപ്പോടെ അകത്തേക്ക് കയറി, അവൻ മുന്നോട്ട് നടന്ന് സോഫയിൽ ഇരുപ്പുറപ്പിച്ചു,
" കോഫി എടുക്കട്ടെ..?? "
" യാ ഷുവർ..!! "
നെഞ്ചിടിപ്പോടെ അവൻ എങ്ങനെയോ വിക്കി പറഞ്ഞു ഒപ്പിച്ചുണ്ടായിരുന്നു,
" സായാ, മാധവ്
💬 Comments
View all comments