0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Author : Adheera Read All Parts 4774

ചാരിനിന്ന  ശേഷം ശിവയുടെ ഫോണിലേക്ക് ഡയൽ ചെയ്തു ഫോൺ ചെവിയിലേക്ക് ചേർത്തു,
രണ്ടുതവണ ഫുൾ റിങ് അടിച്ചെങ്കിലും അപ്പുറത്തു നിന്ന് മറുപടി ഒന്നും ഉണ്ടായിരുന്നില്ല,
രണ്ടുദിവസം വീട്ടിൽ ഉണ്ടായിരുന്നെങ്കിലും ശിവയെ ഒന്ന് ഫോൺ വിളിക്കാൻ  ഉള്ള കംഫർട്ട് സോൺ  അവൾക്ക് ഉണ്ടായിരുന്നില്ല,
താൻ എത്ര പതുക്കെ സംസാരിച്ചാലും ആരൊക്കെയോ കേൾക്കും എന്നുള്ള ഒരു തരം ഉൾ ഭയത്തിലായിരുന്നു സ്റ്റെല്ല,
അതു കൊണ്ടു തന്നെ അവനെ വിളിക്കാൻ വേണ്ടി മാത്രമായിരുന്നു അവൾ ഏകദേശം ഒരു മണിക്കൂർ മുന്നേ നേരത്തെ എത്തിയത്.

ഓരോന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ഏകദേശം 15 മിനിട്ട് കഴിഞ്ഞതും ശിവയുടെ ഫോണിൽ നിന്നും അവൾക്ക് തിരികെ കോൾ വന്നു,
കോൾ അറ്റൻഡ് ചെയ്ത ചെവിയിലേക്ക് വെക്കുമ്പോൾ സ്റ്റെല്ലയുടെ നെഞ്ചിടിപ്പ് വല്ലാതെ ഉയരുന്നുണ്ടായിരുന്നു,
" ഹെലോ സ്റ്റെല്ല..?? "

" ഹായ്  ശിവ,  എനിക്ക് നിന്നെ ഒന്ന് കണ്ട് സംസാരിക്കേണ്ട കാര്യമുണ്ട്, എപ്പോഴാണ് ഒന്ന് കാണാൻ പറ്റുക..?? "

" എന്താ ഇത്ര എമർജൻസി..? "
സ്റ്റെല്ലയുടെ സംസാരത്തിൽ ശിവക്കും ഒരു പന്തികേട് തോന്നിയിരിക്കണം.

" അതൊക്കെ കണ്ടിട്ട് പറയാം, എപ്പോഴാ കാണാൻ പറ്റുകാ..?? "

" ഞാൻ ഈ ഒരാഴ്ച ഇവിടെ തന്നെയായിരിക്കും,  എന്തായാലും ഈ ആഴ്ച നടക്കില്ല പിന്നെ നെക്സ്റ്റ് വീക്ക് തിങ്കളാഴ്ച്ച ആകുമ്പോൾ ഞാൻ വരുന്ന കാര്യത്തെപ്പറ്റി ആലോചിക്കുന്നുണ്ട്,  പക്ഷേ അത് മുംബൈയിലെക്ക് വരികയുള്ളൂ , ബാംഗ്ലൂർക്ക് വരാൻ ചാൻസ് വളരെ കുറവാണ്"
ശിവയുടെ മറുപടി സ്റ്റെല്ലക്ക് തൃപ്തികരം ആയിരുന്നില്ല, അവനെ കണ്ടു സംസാരിക്കുന്നത് തനിക്ക് അത്യാവശ്യ കാര്യമാണ്,  അതുകൊണ്ടുതന്നെ എങ്ങനെയെങ്കിലും അവനെ ബാംഗ്ലൂർക്ക് വരുത്തണമെന്ന് സ്റ്റെല്ലയുടെ ഉള്ളിൽ ഒരു ചിന്ത ഉയർന്നു,

"  ശിവ മുംബൈ വരെ വരുന്ന നിനക്ക് എന്നെ കാണാൻ സമയമില്ലേ..?? "

" സ്റ്റെല്ല , അങ്ങനെ അല്ലാ.."

" മുംബൈയിൽ നിന്നും ബാംഗ്ലൂർക്ക് എത്ര സമയമുണ്ട്, ശരി നിനക്ക് പറ്റില്ലെങ്കിൽ വേണ്ട ഞാൻ നിർബന്ധിക്കുന്നില്ല "
ശിവയോടെ കൂടുതൽ ചോദിക്കുന്നതിൽ കാര്യമില്ല എന്ന് സ്റ്റെല്ലക്ക് മനസിലായിരുന്നു, അവൾ പിന്നെ അധികം സംസാരിക്കാൻ താല്പര്യം കാണിച്ചില്ല,
അതേ സമയം

💬 Comments

View all comments