Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]
ശേഷം എന്നോട് അകലം കാണിക്കാൻ നീ ആൽബിക്ക് എല്ലാം അറിയാം എന്നും അവൻ ദേഷ്യം പിടിച്ചു എന്ന് പറഞ്ഞതടക്കം എല്ലാം കള്ളമായിരുന്നു , ഇപ്പോൾ ഞാൻ മാത്രമായിട്ട് ഒരു കുറ്റക്കാരൻ അല്ലേ..?? "
ശിവ അവളുടെ കൈ വിട്ട ശേഷം സ്റ്റെല്ലയുടെ മുഖത്തേക്ക് നോക്കാതെ അലമാരയിൽ നിന്നും ഒരു കുപ്പി എടുത്ത് ഗ്ലാസ്സിലേക്ക് മദ്യം പകർന്നു തുടങ്ങി,
സ്റ്റെല്ല കുറച്ചുനേരം അങ്ങനെ തന്നെ ഞെട്ടി തരിച്ചു നിൽക്കുകയായിരുന്നു, ഇത്ര പെട്ടെന്ന് ശിവ ഇതെല്ലാം അറിയുമെന്നും താൻ അവന്റെ മുമ്പിൽ തല കുനിച്ചു നിൽക്കേണ്ടി വരുമെന്നും അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല...!!
അവൾ പതിയെ നടന്ന് അവിടെയുള്ള സോഫയിൽ പോയി ഇരുപ്പുറപ്പിച്ചു,
ഒരു കയ്യിൽ മുഖം താങ്ങി പ്രേത്യകിച്ച് വികാരങ്ങൾ ഇല്ലാതെ അവൾ അവിടെ തന്നെ കുറച്ചു സമയം ഇരുന്നു,
ആ സമയമെല്ലാം അവർക്കിടയിൽ വല്ലാത്ത മൂകത തളം കെട്ടി നിന്നു...!!
" പെണ്ണേ ഞാൻ നിന്നോട് ചെയ്തത് ഒരു ചെറ്റത്തരം തന്നെയാണ്, ന്യായികരിക്കുന്നില്ല. എങ്ങനെയും നിന്നെ നേടണമെന്ന് മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ അത്രയ്ക്കും ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട് ഇഷ്ടപ്പെടുന്നുണ്ട് നിന്നെ പ്രണയിക്കുന്നുണ്ട്, നിന്റെ വയറ്റിൽ എനിക്കൊരു കുഞ്ഞിനെ വേണമെന്ന് ഞാൻ ഇപ്പോഴും ആഗ്രഹിക്കുന്നു "
ശിവ മദ്യം നിറച്ച ഗ്ലാസുമായി അവൾക്കരികിൽ വന്നിരുന്നു,
" എനിക്കറിയാം സ്നേഹിക്കുന്നതിനെ നേടാൻ ഉള്ള സ്വാർഥമായ ആഗ്രഹം കൊണ്ട് ഞാൻ സ്വീകരിച്ച മാർഗ്ഗം കടുത്തതായി പോയി, ഐ ആം റിയലി സോറി സ്റ്റെല്ലാ..."
ശിവ ഇടത് കൈ അവളുടെ കൈകൾക്ക് മേൽ വച്ചതും സ്റ്റെല്ല അവന്റെ മുഖത്തെക്ക് നോക്കി,
" എനിക്കറിയില്ല ശിവ ഇതെല്ലാം എവിടെ പോയി അവസാനിക്കുമെന്ന്, നിന്റെ ഈ ഒബ്സെഷൻ എന്നെ ഭയപെടുത്തുന്നു "
" യെസ് അയാം ഒബ്സേസ്ഡ് വിത്ത് യൂ, സ്റ്റെല്ലാ, പ്ലീസ് എന്നെ വിട്ടു പോകരുത്, നിന്നെ ഒരു രാജകുമാരിയെ പോലെ ഞാൻ നോക്കും, സ്വർണ്ണവും വെള്ളിയും പവിഴങ്ങളുമടക്കം നീ ആഗ്രഹിക്കുന്നതെല്ലാം നിന്റെ സ്വന്തമാകും, ഈ കാണുന്നതെല്ലാം എന്റെ... എന്റെ മാത്രം സ്വന്തമാണ് ഇനി അത് നിന്റേതുമാകും , കം ഓൺ സ്റ്റെല്ല ജസ്റ്റ് യെസ് പറ...!!
💬 Comments
View all comments