Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]
ആൽബി, ഞാൻ പറയാൻ വിട്ടു പോയി, രാവിലെ കുറച്ച് അധികം ലേറ്റ് ആയിട്ടാണ് എഴുന്നേറ്റത്, ഇന്നൊരു ദിവസം പുറത്തു നിന്ന് കഴിക്കാവോ...?? "
" എടീ അത് കുഴപ്പമില്ല ഞാൻ ചുമ്മാ ചോദിച്ചെന്നേയുള്ളു, നീ കഴിച്ചില്ലേ..??"
അവൻ ബ്രഷ് വായിലേക്ക് വെച്ച് പതിയെ വാഷ് റൂമിലേക്ക് നടന്നു,
" ആം ഞാൻ ഇവിടെ നിന്ന് കഴിച്ചതാ.."
" ആം , എന്നാ ശരി ഞാൻ ചുമ്മാ വിളിച്ചെന്നേയുള്ളു "
അതും പറഞ്ഞ് ആൽബി കോൾ കട്ട് ചെയ്തതും സ്റ്റെല്ലാ തന്റെ ഇരിപ്പിടത്തിൽ ഒന്ന് അമർന്നിരുന്നു,
കഫറ്റീരിയയിലെ ഒരു ഒഴിഞ്ഞ മൂലയിൽ ടേബിളിലായിരിക്കുന്ന രണ്ടു കോഫി കപ്പുകളിൽ ഒരെണ്ണം അവൾ കയ്യിലേക്ക് എടുത്തു,
രണ്ടാമത്തെ കോഫി കപ്പ് തന്റെ ഓപ്പോസിറ്റ് ആയിരിക്കുന്ന വ്യക്തിയുടെ മുന്നിലേക്ക് തള്ളി വച്ച ശേഷം സ്റ്റെല്ല തന്റെ കോഫീ കപ്പിൽ നിന്നും മൊത്തി കുടിച്ചു കൊണ്ടിരുന്നു,
" എന്താ ശിവ ഇങ്ങനെ നോക്കുന്നത്..,?? "
കപ്പ് തിരികെ ടേബിളിലേക്ക് വയ്ക്കുമ്പോൾ നേരെ മുന്നിലിരിക്കുന്ന വ്യക്തിയെ നോക്കി അവൾ പുഞ്ചിരിച്ചു,
" ഒന്നുമില്ല കുറെ ദിവസം കൂടി കാണുന്നതു കൊണ്ടായിരിക്കണം, നിനിക്ക് എന്തോ വല്ലാത്ത മാറ്റം പോലെ.."
" അത് ചുമ്മാ തോന്നുന്നതായിരിക്കും ഞാൻ ഇപ്പോഴും പഴയതുപോലെ തന്നെയാണ്.." അവളുടെ മറുപടി കേട്ടതും ഒരു ചിരിയോടെ ശിവ തന്റെ മുന്നിലിരിക്കുന്ന കോഫി കപ്പ് കയ്യിലേക്ക് എടുത്തു,
" കാണാൻ സമ്മതിക്കും എന്ന് ഞാൻ തീരെ കരുതിയില്ല..."
അതിനു മറുപടിയായി സ്റ്റെല്ല ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്,
"സ്റ്റെല്ല, എന്നോട് ഇപ്പോഴും ദേഷ്യം ഉണ്ടോ..?? "
" ആം മാറി വരുന്നു..."
"സോറി പെണ്ണെ ഇതൊന്നും ഞാൻ ആഗ്രഹിച്ചു ചെയ്ത കാര്യങ്ങൾ അല്ല, പറ്റിപ്പോയി എന്നെങ്കിലും ഒരിക്കൽ നിന്നോട് എല്ലാം തുറന്നു പറയണം എന്ന് ഞാൻ ഒരുപാട് കരുതിയതാണ്, അതിനായി ഞാനൊരു സമയവും സാഹചര്യവും വരെ കണ്ടു വച്ചിരുന്നു, പക്ഷേ അവിടം വരെ എത്തിയില്ല.." ഒരു നെടുവീർപ്പ് ഇട്ടു കൊണ്ട് കോഫി കപ്പിൽ നിന്നും ഒരു സിപ്പ് എടുത്ത ശേഷം അവൻ കപ്പ് തിരികെ ടേബിളിലേക്ക് വെച്ചു.
"ശിവ
💬 Comments
View all comments