0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Author : Adheera Read All Parts 4906

അടിക്കേണ്ട, ഞാൻ പെട്ടെന്ന് തന്നെ വരാം ,അപ്പോഴേക്കും നീ എല്ലാം ഒന്ന് സെറ്റ് ആക്ക്, പിന്നെ ശിവ അകത്ത് ചെക്കിംഗിൽ ഉണ്ടാവുമായിരിക്കുമല്ലേ..??  "

" ആം മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു,  ആൽബിയോട് സംസാരിക്കാൻ ചെറിയ ചടപ്പുണ്ടാവും, ഞാൻ എന്തായാലും സംസാരിച്ച് റെഡിയാക്കി എടുത്തോളാം..."

" ഓക്കേ എന്തായാലും ഓൾ ദ ബെസ്റ്റ്.."

ഒരിക്കൽ കൂടി ആൽബിയെ കെട്ടി പിടിച്ച ശേഷം പെണ്ണ് തന്റെ ട്രോളി ബാഗുമായി മുന്നോട്ടു നടന്നു,

അവൾ പ്രതീക്ഷിച്ചത് പോലെ തന്നെ ശിവ ചെക്കിങ്ങിന്റെ മുന്നിലായി അവളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു,

"ആൽബിനൊട് സംസാരിക്കാൻ ചെറിയ ബുദ്ധിമുട്ട്,  അതുകൊണ്ടാ ഞാൻ അങ്ങോട്ട് വരാതിരുന്നത്.."

സ്റ്റെല്ലയെ കണ്ടതും ശിവ അവളുടെ അടുത്തേക്ക് വന്നു,

" എനിക്ക് മനസ്സിലായി..."

" എന്നാൽ പിന്നെ പോയാലോ..?? "

ശിവ കൈ നീട്ടിയതും സ്റ്റെല്ലാ ഒന്നു മടിച്ചു നിന്നു പിന്നെ അവന്റെ കയ്യിലേക്ക് കൈ കോർത്തു പിടിച്ചു, രണ്ടുപേരും ചെക്കിങ്ങിൽ ടിക്കറ്റ്  മാറിയ ശേഷം നേരെ ഓൺ ബോർഡിങ്ങിലേക്ക് നടന്നു.

ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ക്വാലാലം പൂരിലേക്ക് ഡയറക്ട് ഫ്ലൈറ്റ് ആണ്,

ഫ്ലൈറ്റിൽ കയറുന്നതിനു മുന്നേ സ്റ്റെല്ല പ്രാർത്ഥിക്കുന്നത് കണ്ട് ശിവക്ക് ചെറുതായി ചിരി പൊട്ടി,

"ആദ്യമായിട്ടാണോ ഫ്ലൈറ്റിൽ..??"

" അതെ ചെറിയ ടെൻഷൻ ഉണ്ട്..."

" പേടിക്കേണ്ട ഞാനില്ലേ കൂടെ..."

അതിനു മറുപടിയായി അവൾ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്,

" സ്റ്റെല്ലാ ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടാൽ  അംഗീകരിക്കാൻ പറ്റുമോ..?? "

" എന്താ ശിവ കാര്യം പറ..?? "

" നടന്നത് നടന്നു എന്റെ ഭാഗത്തു നിന്നും മിസ്റ്റേക്ക് സംഭവിച്ചിട്ടുണ്ട്, ആൻഡ് അയാം  സോറി ഫോർ താറ്റ്,  നിന്റെ ഭാഗത്തു നിന്നും കുറച്ചൊക്കെ മിസ്റ്റേക്ക് സംഭവിച്ചിട്ടുണ്ട്,  കഴിഞ്ഞ കാര്യങ്ങളെല്ലാം മറന്ന് ഇനിയുള്ള ദിവസങ്ങൾ  നമുക്ക് പഴയതുപോലെ ആയിക്കൂടെ..?? എന്റെ പെണ്ണായി, എന്റേത് മാത്രമായി രണ്ട്  ദിവസം, പ്ലീസ്  നിന്നോടുള്ള വല്ലാത്ത കൊതി കൊണ്ടാണ്.."

ശിവയുടെ മുഖ ഭാവത്തിൽ നിന്നും അവൻ തന്നെ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് എന്ന് സ്റ്റെല്ലക്ക് മനസ്സിലായി,

" ആലോചിക്കാം ശിവ..."

ഒരു പുഞ്ചിരിയോടുള്ള അവളുടെ മറുപടി

💬 Comments

View all comments