0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Author : Adheera Read All Parts 4908

ഗോൾഡൻ കളർ ലെഗ്ഗിൻസും വൈറ്റ്  കളർ ടോപ്പും  സ്റ്റെല്ലയ്ക്ക് അത്യാവശ്യം നല്ല  ഭംഗി ഉണ്ടായിരുന്നു,

സൈഡ് ബാഗും കാതിൽ ഞാന്ന് കിടക്കുന്ന ജിമുക്കി കമ്മലും, അതിന്നൊപ്പം കേരള സ്റ്റൈലിൽ  കെട്ടി വച്ചിരിക്കുന്ന മുടിയും  എല്ലാം കൂടി പെണ്ണ് സുന്ദരിയായിരുന്നു...!!

അവൾ പുറത്തേക്ക് ഇറങ്ങി വരുന്ന സമയം റിസപ്ഷന് വെളിയിയിൽ കാറുമായി ശിവ കാത്തു നിൽക്കുന്നുണ്ടായിരുന്നു,

റിസോർട്ടിൽ നിന്നും അവരെയും കൊണ്ട് കാർ മുന്നോട്ട് ഓടിക്കൊണ്ടിരുന്നു,

" ശിവ നമ്മൾ എങ്ങോട്ടാ പോകുന്നത്..?? "

" ഇവിടെ അടുത്ത് ഒരു നല്ല കാഴ്ചയുണ്ട് നമുക്ക് അതൊന്നു പോയി കണ്ടിട്ട് വരാം..." അവൾക്ക് മറുപടി നൽകിയശേഷം അവൻ  ഡ്രൈവിംഗിൽ തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു,

ട്രാഫിക്കിൽ കിടന്നും പുതിയ വഴികൾ തേടിയും വാഹനം പതിയെ മുന്നോട്ട് ഓടിക്കൊണ്ടിരുന്നു,

സ്റ്റെല്ലക്ക്  ശരിക്കും വല്ലാത്ത അതിശയം ആയിരുന്നു,  ശിവയുടെ ഭാഗത്ത് നിന്നും ഇതുവരെ ഒരു തരത്തിലുള്ള നീക്കവും  ഉണ്ടായിട്ടില്ല,

" ശിവ ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ..?? "

" എന്താ സ്റ്റെല്ലാ...?? "

" എന്നോട് ദേഷ്യം പിടിച്ചിരിക്കുകയാണോ..??"

" എന്തിനാ ദേഷ്യം..."

" അതല്ല പണ്ടത്തെ ശിവയെ എനിക്ക് നന്നായിട്ട് അറിയാം,  പക്ഷേ ഇപ്പോൾ ഞാൻ അടുത്തുണ്ട് എന്നുള്ള ചിന്ത പോലും ഇല്ലാതെയാണ് പെരുമാറ്റം,  അതുകൊണ്ട് ചോദിച്ചതാണ്...."

അതിനു മറുപടിയായി അവൻ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്,

ശിവ വാഹനം ഓടിച്ചു കയറ്റിയത് അവിടുത്തെ  അതിപ്രശസ്തമായ ഒരു ഷാവ്‌ലിൻ ടെമ്പിളിന്റെ മുൻപിലേക്ക് ആയിരുന്നു,

" ശിവ ഇതാണോ ഈ സിനിമയിൽ ഒക്കെ കാണിക്കുന്ന ഷാവ്‌ലിൻ ടെമ്പിൾ..??"

അതിന്റെ ഭംഗിയിൽ സ്റ്റെല്ല കണ്ണ് മിഴിച്ചു നിന്നു.

" അതെ ആദ്യമായിട്ടല്ലേ കാണുന്നത്..?"

" യെസ് ഞാൻ ആദ്യമായിട്ടാണ് വരുന്നത്,ദൈവമേ എന്ത് ഭംഗിയാ, നല്ല രസമുണ്ടല്ലേ കാണാൻ..."

സ്റ്റെല്ല ടെമ്പിളിന്റ രൂപ ഭംഗിയിൽ മയങ്ങി നിന്ന സമയം,  ശിവ അധികാരത്തോടെ അവളുടെ കയ്യിലേക്ക് കോർത്തുപിടിച്ചതും,  ഇത്തവണ സ്റ്റെല്ല  മടി കാണിച്ചില്ല,

പെണ്ണ് അവന്റെ കൂടെ മുന്നോട്ടു നടന്നു,  ടെമ്പിളിന് ഏകദേശം മുൻവശത്തായി എത്തിയതും  കുറച്ച് സമയത്തേക്ക് ശിവ ഒന്നും മിണ്ടിയില്ല,

" സ്റ്റെല്ലാ, നീ

💬 Comments

View all comments