Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]
ആവശ്യമായിരുന്നു,
തന്റെ കഴുത്തിലേക്ക് ചേർന്ന് കിടക്കുന്ന മഞ്ഞ ചരടിൽ കോർത്ത താലി അവൾ ഉള്ളം കയ്യിലേക്ക് എടുത്തു,
തിരിച്ചും മറിച്ചും നോക്കിയ ശേഷം ചെറിയ നാണം കലർന്ന വശ്യമായ ചിരിയോടെ അവന്റെ മുഖത്തേക്ക് നോക്കി...!!
" ഇതിനാണോ എന്നെ ഇങ്ങോട്ട് കൊണ്ടു വന്നത്..?? "
" അതെ, എന്തായാലും വന്നതല്ലേ കുറച്ച് കറങ്ങിയിട്ട് തിരിച്ചു റൂമിലേക്ക് പോകാം, നിനക്കുള്ള എന്റെ ഏറ്റവും വലിയ സമ്മാനമാണ് ഈ താലി, തിരിച്ച് ഞാനും ഒരു നല്ല സമ്മാനം തന്നെ പ്രതീക്ഷിക്കുന്നു..."
അതും പറഞ്ഞ് അവൻ സ്റ്റെല്ലയുടെ രണ്ട് കവിളുകളും കയ്യിലേക്ക് കോർത്ത് അവളുടെ നെറ്റിയിലേക്ക് അമർത്തി ചുംബിച്ചു...!!
" നീ എന്റെ ആരാടീ പെണ്ണേ...?? "
" നിന്റെ ഭാര്യ, നിനക്കാണ് എന്നിൽ പൂർണ്ണമായ അധികാരം.."
അവൻ ഒരിക്കൽ കൂടി അവളുടെ നെറ്റിയിലേക്ക് ചുംബിച്ചു, അവിടെ നിന്നും തിരികെ നടക്കുമ്പോൾ രണ്ടുപേരും കമിതാക്കളെപ്പോലെ കൈകൾ കോർത്തു പിടിച്ചിരുന്നു ,
ടെമ്പിളിൽ നിന്നും ഷോപ്പിങ് മാളിലേക്ക് പോകുമ്പോൾ സ്റ്റെല്ല അവന്റെ തോളിലേക്ക് തല ചായ്ച്ച് കിടക്കുകയായിരുന്നു,
അത്യാവശ്യം വലിയ ഷോപ്പിങ്ങ് മാളിൽ കുറച്ച് അധികം സമയം അവർ ചുറ്റി തിരിഞ്ഞ് നടന്നു,
ശിവ അവൾക്കായി കുറച്ചു സാധനങ്ങൾ വാങ്ങി നൽകി, എല്ലാം തന്നെ അത്യാവശ്യം നല്ല എക്സ്പെൻസീവ് ആയ സാധനങ്ങൾ ആയിരുന്നു,
ഭാര്യ ഭർത്താക്കന്മാരെ പോലെ പരസ്പരം കളിച്ചും ചിരിച്ചും നടക്കുമ്പോൾ സ്റ്റെല്ല, ശിവയുടെ കയ്യിൽ കൂടി കൈ ചേർത്ത് ചുറ്റിപ്പിടിച്ചിരുന്നു,
ഒരുപാട് സമയം ഒരുമിച്ച് ചിലവഴിച്ചത് കൊണ്ടാവാം അതിനോടകം തന്നെ അവർ പഴയതുപോലെ ആയിട്ടുണ്ടായിരുന്നു,
ഉച്ചയ്ക്കത്തെ ലഞ്ചും പുറത്തു നിന്ന് കഴിച്ച് റൂമിലേക്ക് തിരികെ എത്തുമ്പോൾ ഏകദേശം എട്ടുമണിയോട് അടുക്കുന്നുണ്ടായിരുന്നു,
രണ്ടു റൂം എടുത്തതു കൊണ്ട് തന്നെ എങ്ങോട്ട് പോകണം എന്നുള്ള കൺഫ്യൂഷനിൽ അവർ ഒരു നിമിഷം റൂമിന് മുന്നിൽ നിന്നു,
" ശിവ ഞാൻ വിളിക്കുമ്പോൾ എന്റെ റൂമിലേക്ക് വരണം..."
" ഞാൻ ഇപ്പോൾ വരട്ടെ..?? "
" വേണ്ട പോയി കുളിച്ച് ഫ്രഷ് ആയിട്ട് വാ എന്നിട്ട് ഞാൻ വിളിക്കുമ്പോൾ റൂമിലേക്ക് വന്നാൽ മതി..."
അതും പറഞ്ഞ് അവൾ
💬 Comments
View all comments