0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Author : Adheera Read All Parts 4983

ശേഷം കാറും അവിടെ തന്നെ പാർക്ക് ചെയ്ത് , എയർ പോർട്ടിലേക്ക് ഒരു ടാക്സി വിളിച്ചു പോകാനുള്ള പ്ലാനിൽ ആയിരുന്നു അവൻ,
രണ്ടു ദിവസം കുഞ്ഞിനെ കാണാതെ നിൽക്കുന്നത്  ചെറിയ വിഷമം ഉണ്ടാക്കുമെങ്കിലും, റോയ്സ് പാപ്പന്റെ ഫാമിലിയിൽ അന്ന മോൾ  കംഫർട്ടബിൾ ആണെന്നുള്ളതും ഇതിനു മുൻപും  മാറി നിന്നിട്ടുള്ളതാണെന്നും ആൽബിന് ആശ്വാസം നൽകി,

" ഞാനെന്തായാലും വന്നിട്ട് വിളിക്കാം പാപ്പാ പിന്നെ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അപ്പോൾ തന്നെ എന്നെ വിളിച്ച് പറയണം കേട്ടോ..."
അന്ന മോളുടെ  കവിളിൽ അമർത്തി ചുംബിച്ച ശേഷം കാറിന്റെ കീ പാപ്പനെ ഏൽപ്പിച്ച് ആൽബി ടാക്സിക്കായി കാത്തു നിന്നു,
സ്റ്റെല്ലയോട്  ഫ്ലൈറ്റ് ടൈം അവൻ  നേരത്തെ മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു ,
ടാക്സി ഓടി  തുടങ്ങിയതും  ഏകദേശം മുക്കാൽ മണിക്കൂർ കൊണ്ട് തന്നെ അവൻ എയർപോർട്ടിൽ എത്തിയിട്ടുണ്ടായിരുന്നു,

രാത്രി പത്തരക്കാണ് തന്റെ ഫ്ലൈറ്റ്, വെയിറ്റിംഗിൽ  നിൽക്കുമ്പോൾ അവളെ വിളിച്ചു നോക്കി എങ്കിലും കിട്ടിയില്ല,
രണ്ട് മിനിറ്റ് കഴിഞ്ഞതിനു ശേഷം തിരികെ കോൾ വന്നതും ആൽബി ഫോൺ ചെവിയിലേക്ക് ചേർത്തൂ,
" ഹലോ സ്റ്റെല്ല,  ഞാൻ എയർപോർട്ടിൽ എത്തി , ബോർഡിങ് പാസ് മാറാൻ നില്ൽകുവാ "

" എപ്പോഴാ എത്തിയെ, ചെക്ക് ഇൻ കഴിഞ്ഞോ ആൽബി..?? "

" പത്തരയ്ക്കാണ് ഫ്ലൈറ്റ്,  ഇപ്പോൾ  പത്ത് ആകുന്നതേയുള്ളൂ "

"ആം ഒക്കേ,  രാവിലെ കോലാലംപൂരിൽ എത്തുമ്പോൾ ശിവയുടെ കാർ അവിടെയുണ്ടാകും കൂടെ ഞാനും ഉണ്ടാകും,  നീ ധൈര്യമായി പോരെ.."
സ്റ്റെല്ലയുടെ ചിരിയിൽ നിന്നും അവൾ ഒരുപാട് ഹാപ്പിയാണെന്ന് ആൽബിക്ക് മനസ്സിലായി,
"ശരി എത്തിയിട്ട് വിളിക്കാം പെണ്ണെ.."
ഫോൺ കട്ട് ചെയ്ത ശേഷം ആൽബി ക്ഷമയോടെ കാത്ത് നിന്നു.

രാവിലെ ഏകദേശം മൂന്നരയോടെയാണ് ഫ്ലൈറ്റ് ക്വാലാലം പൂരിൽ ലാൻഡ് ചെയ്തത്, ചെക്കിങ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോൾ സ്റ്റെല്ലാ അവനെ കാത്തു നിൽക്കുന്നുണ്ടായിരുന്നു,
ഒരു ജീൻസും ഹുടി ജാക്കറ്റും ആണ് അവൾ ധരിച്ചിട്ടുണ്ടായിരുന്നത്,
ആൽബിയെ കണ്ടതും സ്റ്റെല്ല അടുത്തേക്ക് ഓടി വന്നു, നിറഞ്ഞ ചിരിയോടെ  അവൾ  ആൽബിയെ മുറുകെ കെട്ടിപ്പിടിച്ചു,

" ഫ്ലൈറ്റിൽ ഉറങ്ങിയായിരുന്നൊ..?? "

" അധികനേരം ഉറങ്ങാൻ

💬 Comments

View all comments