0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]

Author : Adheera Read All Parts 12.7K

ടർക്കിയുമെടുത്ത് പെണ്ണ് നേരെ ബാത്ത്റൂമിലേക്ക് കയറി.

സമയം പതിയ മുന്നോട്ട് ഓടി കൊണ്ടിരുന്നു, ബ്രേക്ക് ഫാസ്റ്റിന്റെ സമയം ആയതും ആൽബിനും സ്റ്റെല്ലയും റെസ്റ്റോറന്റിലേക്ക് പോയിരുന്നു,
ശിവ ആദ്യമേ പറഞ്ഞ പ്രകാരം കുറച്ച് ലേറ്റ് ആയിട്ടാണ് ഭക്ഷണം കഴിക്കാൻ എത്തിയിട്ടുണ്ടായിരുന്നത്,
റസ്റ്റോറന്റിന്റെ ഏതു ഭാഗത്ത് ഉണ്ടാകും എന്നത് നേരത്തെ തന്നെ അവർ മെസ്സേജ് അയച്ച് അറിയിച്ചിട്ടുണ്ടായിരുന്നു,
ഒരു ത്രീ ഫോർത്തും ബനിയനും കഴുത്തിൽ ഹെഡ് ഫോണും ചുറ്റി വളരെ കാഷ്വൽ ആയി ശിവ റസ്റ്റോറന്റിലേക്ക് വന്ന് കയറുമ്പോൾ , ഒരു സൈഡിൽ ആയി ആൽബിയും സ്റ്റെല്ലയും അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു,
ആൽബി കൈ ഉയർത്തി കാണിച്ചതും ശിവ അവരുടെ അടുത്തേക്ക് നടന്ന് അടുത്തു,
" ഗുഡ് മോർണിംഗ് ശിവാ..."

" വെരി മോർണിംഗ് ഗയ്സ്..."
രണ്ട് പേരെയും ഒരുമിച്ച് വിഷ് ചെയ്ത ശേഷം ആൽബിന് ഓപ്പോസിറ്റ് ആയിരിക്കുന്ന, സ്റ്റെല്ലയുടെ വലതുവശത്തെ സീറ്റിലാണ് ശിവ കയറിയിരുന്നത്,
" നിങ്ങൾ കഴിച്ചു കഴിഞ്ഞായിരുന്നൊ..?? " രണ്ടുപേരും ഏകദേശം ഫിനിഷ് ചെയ്തുവെന്ന് ശിവയ്ക്ക് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി,

" ആ ഞങ്ങൾ തനിക്ക് മെസ്സേജ് അയച്ചപ്പോൾ തന്നെ ഇങ്ങോട്ട് പോന്നു രാവിലെ നല്ല വിശപ്പുണ്ടായിരുന്നു..."
ആൽബിയാണ് മറുപടി നൽകിയത്, അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ വെയിറ്റർ ശിവക്ക് ഉള്ള ഭക്ഷണവുമായി എത്തിയിട്ടുണ്ടായിരുന്നു,
ഫുഡ് സെർവ് ചെയ്ത് കൊണ്ടിരിക്കുമ്പോൾ ശിവ ചുറ്റുപാടും ഒന്ന് ശ്രെദ്ധിച്ചു, ആൽബിൻ ഫോണിൽ എന്തോ നോക്കുകയാണ്,
സ്റ്റെല്ല തനിക്ക് അരികിൽ ആയിരിക്കുന്നു, മുട്ടോളം മാത്രം ഇറക്കമുള്ള ഒരു വെള്ള കളർ പാവാടയും ചാര കളർ ടീഷർട്ടും അവൾക്ക് നല്ല ചേർച്ചയുണ്ട്,
ഭക്ഷണം കഴിച്ചു

💬 Comments

View all comments