0%
Chapter 1

അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]

Author : Adheera | Read All Parts | 👁 2922 |

ആൽബിന്റെ ചോദ്യത്തിന് മറുപടി നൽകിയത്,

" സ്വാമി പോലീസ് കേസ് എന്തെങ്കിലും...?? "

" അതൊക്കെ ഞങ്ങൾ നോക്കിക്കോളാം ആൽബിൻ കുറച്ചു പ്രശ്നങ്ങൾ തന്നെയാണ് പക്ഷേ ബാക്കി നോക്കിയല്ലേ പറ്റൂ..."

ശിവ അപ്പോഴും ഒന്നും മിണ്ടാതെ ബെഡ്ഢിൽ തന്നെ ഇരിക്കുകയായിരുന്നു,

" ശരി ശിവ ഞങ്ങൾ റൂമിൽ കാണും രാത്രി കാണാം..."
അതും പറഞ്ഞ് ആൽബിൻ പതിയെ പുറത്തേക്കിറങ്ങി നടന്നു, ഡോറിന് അടുത്ത് എത്തിയതും ആൽബിൻ പെട്ടെന്ന് തിരിഞ്ഞു നിന്നു,
" സ്വാമി സിഗരറ്റ് ഉണ്ടോ...?? "
സ്വാമി പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് പാക്കറ്റ് എടുത്ത് ആൽബിയുടെ നേരെ നീട്ടി,
അവൻ അതിൽ നിന്നും ഒരെണ്ണം എടുത്തു കത്തിച്ച ശേഷം സ്വാമിക്ക് പാക്കറ്റ് തിരികെ നൽകി,

ആൽബിൻ സിഗരറ്റും പുകച്ചുകൊണ്ട് കോട്ടേജിന് വെളിയിലേക്ക് ഇറങ്ങി,
'എത്ര പെട്ടെന്നാണ് ഓരോ സാഹചര്യങ്ങൾ മാറിമറിയുന്നത് കഴിഞ്ഞ പോയതെല്ലാം സ്വപ്നം പോലെ കരുതി മറക്കുക തന്നെ..'
അവൻ ചുറ്റുപാടും ഒന്ന് ശ്രദ്ധിച്ചു, തോക്കുമായി കാവൽ നിൽക്കുന്ന ഏകദെശം ഇരുപതോളം ചെറുപ്പക്കാർ,
ആ പ്രശ്നത്തിനുശേഷം റിസോർട്ടിൽ 24 മണിക്കൂറും സെക്യൂരിറ്റി ഗാർഡ്സ് ഉണ്ട്,
ഇപ്പോൾ ഗസ്റ്റിനെ ഒന്നും എടുക്കുന്നില്ല... ഉള്ളതെല്ലാം ശിവയുടെ ആൾക്കാർ മാത്രമാണ്,
ആൽബിൻ സിഗരറ്റിന്റെ പുക ഉള്ളിലേക്ക് ആഞ്ഞു വലിച്ചുകൊണ്ടിരുന്നു...!!

വൈകുന്നേരത്തെ ഒരു മയക്കത്തിനുശേഷം അവർ കണ്ണ് തുറക്കുമ്പോൾ രാത്രി ഏകദേശം എട്ടു മണിയായിരുന്നു,
ശിവ പറഞ്ഞ പ്രകാരം ഇന്ന് രാത്രി 12:30 AM ആണ് ഇവിടെ നിന്നുള്ള ഫ്ലൈറ്റ്,
ഫോൺ എടുത്തു നോക്കുമ്പോൾ അതിൽ ശിവയുടെ രണ്ടു മിസ്കോൾ വന്നു കിടപ്പുണ്ടായിരുന്നു,
ആൽബിൻ തിരിച്ചു വിളിച്ചതും അപ്പുറത്ത് കോൾ എടുത്തത് സ്വാമിയാണ്,

" ഉറങ്ങിപ്പോയോ ആൽബിൻ..?? "

" ആ സ്വാമി നല്ല ക്ഷീണം ഉണ്ടായിരുന്നു.."

" ശരി റസ്റ്റോറന്റിലേക്ക് വാ ഞങ്ങൾ എല്ലാവരും ഇവിടെത്തന്നെയുണ്ട്..."

" ശരി സ്വാമി..."
കോൾ കട്ട് ചെയ്ത ശേഷം ആൽബിൻ തിരിഞ്ഞുനോക്കിയതും സ്റ്റെല്ല എഴുന്നേറ്റു കണ്ണും തിരുമ്മി നിൽക്കുകയായിരുന്നു,

" എന്തെങ്കിലും കഴിക്കേണ്ട പെണ്ണേ...?? "

"ആം ഞാൻ ഒന്ന് റെഡിയാവട്ടെ..."
അതും പറഞ്ഞ് സ്റ്റെല്ല ഡ്രസ്സ് മാറാൻ തുടങ്ങിയിരുന്നു,
ഏകദേശം 10 മിനിറ്റിൽ തന്നെ അവർ റെഡിയായി പുറത്തേക്ക് ഇറങ്ങി.

റസ്റ്റോറന്റിലേക്ക് വന്ന് കയറുമ്പോൾ അവിടെ സ്വാമിയും ശിവയും റിസോർട്ടിന്റെ മാനേജറും ഒരു ടേബിളിലായിരിക്കുന്നുണ്ടായിരുന്നു,
അവരെ കണ്ടതും സ്വാമി കൈനീട്ടി അടുത്തേക്ക് വിളിച്ചു,
" നമുക്കെല്ലാവർക്കും ഒരുമിച്ചു ഡിന്നർ കഴിച്ചു പിരിയാം..."
അവർക്കൊപ്പം തന്നെ കസേര വലിച്ചിട്ട് ആൽബിനും സ്റ്റെല്ലയും ഇരിപ്പുറപ്പിച്ചു,
സ്റ്റെല്ല അപ്പോഴും ശിവയുടെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നില്ല,

സ്വാമി പല കാര്യങ്ങളും സംസാരിച്ചു, ചില പോസിറ്റീവ് വൈബ് ഉള്ള വിശേഷങ്ങൾ പങ്കുവെച്ച് അവർ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു,
മലേഷ്യയിലെ അതിപ്രധാനമായ ഒരു വിഭവമാണ് അവർക്കായി

💬 Comments

View all comments