0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Author : Adheera Read All Parts 2925

സ്റ്റെല്ലയും അടങ്ങുന്ന നാലു പേരായിരുന്നു ആ കാറിൽ ഉണ്ടായിരുന്നത്.

സർജാപ്പുര റോഡിൽ നിന്നും മാര്‍ത ഹള്ളി - ബലന്തൂർ റോഡിലേക്ക് കാർ പതിയെ കയറി.. സൈറ്റ് ലക്ഷ്യം വെച്ച് ട്രാഫികിൽ കൂടി വണ്ടി ഓടിക്കൊണ്ടിരുന്നു.

" ഈ ട്രാഫിക്ക് ഒക്കെ നാൾക്ക് നാൾ കൂടി വരികയാണല്ലോ..?? "
ആരോടെന്നല്ലാതെ ശിവ കാറിൽ സംസാരിച്ചു.

" മെട്രോയുടെ പണി നടക്കുന്നുണ്ടല്ലോ ചേട്ടാ...!! പണി കമ്പ്ലീറ്റ് ആയി കഴിഞ്ഞാൽ ഈ തിരക്കൊന്നു കുറയും പിന്നെ ഈ കാണുന്ന ഈ ട്രാഫിക് ഒന്നും ഉണ്ടാവില്ല.. "
ഭഗത്ത് അവന്റെ അഭിപ്രായം അറിയിച്ചു.

" ഭഗത്ത്.. പകൽ മാത്രമല്ലെ ഇത്രയും ട്രാഫിക് ഉള്ളു ?? "
ശിവയുടെ പി എ യുടെ ചോദ്യം.

" എല്ലാം കണക്കാ..!! ഇവിടുത്തെ രാത്രി യാത്രകൾ പോലും ട്രാഫിക് ആണ്.. ഇപ്പോൾ.."

" അതെന്താ.. രാതിയിലും ട്രാഫിക് ?? "
ഭഗത്തിനോട് ആയി ശിവ പുറകെ ചോദിച്ചു.

" രാത്രിയാവുമ്പോഴേക്കും റോഡ് എല്ലാം കാണണം..! ഹെബ്ബാളിൽ നിന്നും സിൽക്ക് ബോർഡിലേക്കും ബാൻഷാങ്കരിയിലെക്കും ഒക്കെ പോകുന്നവർ കൂടുതലും ഈ റോഡ് തന്നെയാണ് യാത്രക്ക് സ്വീകരിക്കുക.. എന്നാൽ രാത്രിയിൽ മെട്രോയുടെ പണി നടക്കുന്നതിനാൽ ഇവർ റോഡ് അവിടേം ഇവിടേം എല്ലാം ക്ലോസ് ചെയ്യുകയാണ്..!! അതുകൊണ്ടുതന്നെ രാത്രികളിൽ പോലും ഇവിടെ വമ്പൻ ട്രാഫിക്കാണ് "
ഭഗത്തും ശിവയും സിറ്റിയുടെ ട്രാഫിക്കിനെ പറ്റി സംസാരിക്കുകയായിരുന്നു അതേസമയം സ്റ്റെല്ല ട്രാൻസ്പരന്റ് ആയ ക്ലാസിൽ കൂടി പുറം കാഴ്ചകൾ കണ്ടിരുന്നു.

ഒരു വെള്ള ലെഗ്ഗിൻസും ഇളനീളം നീല കളർ ടോപ്പുമായിരുന്നവൾ ധരിച്ചിരുന്നത് അതിനൊപ്പം ഒരു കൈയിൽ സൈഡ് ബാഗ് ധരിച്ചിരിക്കുന്നു.

" സ്റ്റെല്ലയുടെ ഫാമിലിയൊക്കെ നാട്ടിൽ തന്നെ സെറ്റിൽ ആണോ..?? "
ശിവയുടെ പെട്ടെന്ന് ഉള്ള ചോദ്യത്തിൽ സ്റ്റെല്ല ഞെട്ടി തിരിഞ്ഞു.

" ആം... ശിവ..!! വിവാഹം കഴിയുന്നതിനു മുന്നേ ഞാനും നാട്ടിൽ തന്നെയായിരുന്നു പിന്നെ ആൽബിയുടെ കൂടെ ഇവിടെ തന്നെ അങ്ങ് കൂടി "

" ഇവിടെ എത്ര നാൾ നിൽക്കാനുള്ള പ്ലാൻ ഉണ്ട് ..?? "

" ആൽബിക്ക് ഇപ്പൊൾ നിൽക്കുന്ന കമ്പനിയിൽ രണ്ടര

💬 Comments

View all comments