0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]

Author : Adheera Read All Parts 2882

പ്രതികരിക്കണം എന്നും എല്ലാം ആദ്യമേ പ്ലാൻ ചെയ്തു വച്ചിരുന്നു എങ്കിലും അവനെ കൺമുന്നിൽ പോലും കാണാതിരുന്നത് ശരിക്കും അവൾക്ക് ഒരു അതിശയം ആയി തോന്നിയിരുന്നു........!!!

വൈകുന്നേരത്തോടെ ജനറൽ ഷിഫ്റ്റിന്റെ ടൈം പ്രകാരം എല്ലാവരും ലോഗൗട്ട് ചെയ്തു തുടങ്ങിയിട്ടുണ്ടായിരുന്നു..

സ്റ്റെല്ലയും തന്റെ ജോലി കഴിഞ്ഞതും ലോഗ് ഓട്ട് ചെയ്ത് പുറത്തേക്കിറങ്ങി..
തിളങ്ങി നിൽക്കുന്ന നീലാകാശം.. അതിനു താഴെ ജോലി തീർന്ന സന്തോഷത്തിൽ വീട്ടിലേക്ക് വച്ചു പിടിക്കുന്ന ആളുകൾ.....

താഴെ കമ്പനിയുടെ മുൻവശത്തേക്ക് എത്തിയതും അവൾ ഒന്ന് ഞെട്ടി... പാർക്കിംഗിൽ നിർത്തിയിട്ടിരിക്കുന്ന കറുത്ത ബി എം ഡബ്ല്യു...!!!
പൊടുന്നനെ സ്റ്റെല്ലയുടെ നെഞ്ചിടിപ്പ് കുതിച്ചുയരാൻ തുടങ്ങി കൈകൾ ചെറുതായി വിറച്ചു തുടങ്ങി...
" എന്റെ ദൈവേമെ ശക്തി തരണേ..." കൈയുടെ ഉൾവശം വിയർക്കുന്നു കാലുകൾ മുന്നോട്ട് ചുവടുവെക്കാൻ അവൾ വല്ലാതെ മടിച്ചു...ഈ പരിസരത്ത് എവിടെയെങ്കിലും ശിവ ഉണ്ടാകാം... !!

പെട്ടെന്ന് മുന്നോട്ടു വന്നാൽ എന്ത് ചെയ്യും ?
എന്ത് സംസാരിക്കും ? വരുന്നത് വരട്ടെ അവൾ രണ്ടും കൽപ്പിച്ചു മുന്നോട്ടു തന്നെ നടന്നു...

ചെറിയ ഭയത്തോടെയും എന്നാൽ പ്രതീക്ഷയോടെ അവൾ മുന്നോട്ട് നടന്നുവെങ്കിലും ആ പരിസരത്ത് എവിടെയും തന്നെ അവൾക്ക് ശിവയെ കാണാൻ സാധിച്ചിരുന്നില്ല...

സൈഡ് ബാഗ് തനിക്ക് ചേർത്ത് പിടിച്ച് അവൾ മുന്നോട്ടു നടന്ന് തന്റെ സ്കൂട്ടിക്കെടുത്ത് എത്തി..
വാഹനമെടുത്ത് മുന്നോട്ട് പോകുന്നതിനു മുന്നായി റിയർ വ്യൂ മീറ്ററിൽ കൂടി കാർ പരിസരം ഒന്നുകൂടി നിരീക്ഷിച്ച ശേഷം അവൾ വണ്ടിയെടുത്ത് മുന്നോട്ടു പോയി....!!

നേരെ ഡേയ് കെയറിൽ പോയിട്ട് കുഞ്ഞിനെ കൂട്ടിയപ്പോഴും അവളുടെ ചിന്തകൾ മറ്റൊരു സ്വപ്ന ലോകത്ത് ആയിരുന്നു...

വൈകുന്നേരം ആൽബി എത്തിയപ്പോഴേക്കും അവൾ കുഞ്ഞിനേയും കൊണ്ട് നടക്കാൻ ഇറങ്ങിയിരുന്നു...
ഇലക്ട്രോണിക് സിറ്റിയുടെ തെരുവൊരങ്ങളിൽ കൂടി കുഞ്ഞിനെയും കൊണ്ട് മുന്നോട്ട് നടക്കുമ്പോഴും വല്ലപ്പൊഴും മുന്നിലേക്ക് വരുന്ന കറുത്ത ബിഎംഡബ്ല്യു അവളിൽ ചെറിയ ഞെട്ടൽ ഉണ്ടാക്കിയിരുന്നു....

അന്നത്തെ കൂടിക്കാഴ്ചക്ക് ശേഷം ഇതുവരെ ശിവയെ കൺമുന്നിൽ കണ്ടിട്ടില്ല എന്നുള്ളതുകൊണ്ടാണ് ഇത്രയും ധൈര്യത്തോടെ നിൽക്കുന്നത്...!!

വൈകുന്നേരത്തെ നടത്തും പൂർത്തിയാക്കി തിരിച്ചെത്തിയപ്പോഴേക്കും ആൽബിനെത്തി കഴിഞ്ഞിരുന്നു.. പതിവുപോലെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് അന്നേ രാത്രിയും കഴിഞ്ഞു പോയി...!!

അതിനു ശേഷം രണ്ടും മൂന്നും ദിവസങ്ങൾ മുന്നോട്ട് കടന്ന് പോയി കൊണ്ടിരുന്നു..!!

ഓരോ ദിവസവും അവൾ ചെറിയ ഭയത്തോടെയും ആശങ്കയോടെയും ആണ് ഓഫീസിൽ വന്നിരുന്നത് എങ്കിലും ശിവയെ അവിടെ എങ്ങും കാണാതിരുന്നത് അവൾക്ക് വലിയ ആശ്വാസം ആയിരുന്നു....!!!

ആഴ്ച്ചയിലെ അന്നൊരു വ്യാഴാഴ്ച്ച ദിവസം

💬 Comments

View all comments