0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]

Author : Adheera Read All Parts 2828

കൈയിലേക്ക് തന്നു ശേഷം അലമാരയിൽ കുഞ്ഞിനുള്ള  നല്ല ഡ്രെസ്സ്  തിരഞ്ഞുകൊണ്ടിരുന്നു.

ആൽബി അപ്പോഴേക്കും കണ്ണും തിരുമ്മി എഴുന്നേറ്റിരുന്ന് മകളെ എടുത്ത് മടിയിലേക്ക് വെച്ചു.
" കൈ പൊക്കിക്കേ.. പെണ്ണേ.. "
സ്റ്റെല്ല  ഏതോ ഒരു ഡ്രസ്സ് കൊണ്ടെന്ന് അവളെ ഇടീപ്പിച്ച് കയ്യിലേക്ക് എടുത്തു കൊണ്ട്  പോയി.

" ആൽബി.. പല്ല് തേച്ചിട്ട് വാ..!!  ഇനി കുളിക്കാനുള്ള സമയം ഇല്ല..  മുഖം കഴുകി റെഡി ആയാൽ മതി..!! ഇന്നലെ രാത്രി കുളിച്ചിട്ട് അല്ലേ കിടന്നത് അതുകൊണ്ട് കുഴപ്പമില്ല "
വീണ്ടും തന്റെ ഭാര്യയായും അന്ന മോളുടെ  അമ്മയായും ഉള്ള  അവളുടെ പെരുമാറ്റം  പൂർണ്ണമായും നോർമൽ ആയിരുന്നു
എന്നാൽ ആൽബിയെ  സംബന്ധിച്ചിടത്തോളം അവൻ ഇപ്പോഴും അതിന്റെ ഹാങ്ങ് ഓവറിൽ  നിന്നും മാറിയിട്ടുണ്ടായിരുന്നില്ല....

എങ്കിലും പതിവിലുള്ള പള്ളിയിൽ പോക്ക് മടക്കാൻ അവൻ കൂട്ടാക്കിയില്ല അവിടെനിന്നും എഴുന്നേറ്റ് ബാത്റൂമിൽ പോയി പല്ലുതേച്ചു  വൃത്തിയായി വന്നു...

നല്ല വസ്ത്രം ധരിച്ച് റെഡിയായി അവർ മൂവരും  ആൽബിന്റെ കാറിൽ പള്ളിയിലേക്ക് തിരിച്ചു...
പള്ളിക്ക് ഉള്ളിൽ  മുട്ടുകുത്തി നിന്ന് സ്റ്റെല്ലയുടെ  ഇന്നത്തെ ആത്മാർത്ഥമായ പ്രാർത്ഥന ആൽബിൻ അതിശയത്തോടെ നോക്കി നിന്നു...
സാധാരണ അഞ്ചു മിനിറ്റ് കഴിയുമ്പോഴേക്കും ഇരിക്കുന്നവളാണ് ഇന്ന്  എത്ര സമയമായിട്ടും അവൾ കൈ കൂപ്പി മുട്ട് കുത്തി  തന്നെ നിൽക്കുന്നു...!!
ഇടയ്ക്ക് എപ്പോഴോ അവളെ നോക്കിയപ്പോഴാണ് അത് കണ്ടത് അവളുടെ ഒരു കണ്ണിൽ കൂടി കണ്ണു നീർ  ഒലിച്ചിറങ്ങിക്കൊണ്ടിരിക്കുന്നു...

' ചെയ്തുപോയ തെറ്റുകൾ ഏറ്റുപറഞ്ഞുകൊണ്ടുള്ള മാപ്പ് പറച്ചിൽ ആണോ ? '
ആൽബിൻ ഒരു  നിമിഷം പുച്ഛത്തോടെ ചിരിച്ചു.

പള്ളിയിൽ കഴിഞ്ഞപ്പോഴേക്കും ആൽബിൻ കുഞ്ഞിനെയും എടുത്ത് പുറത്തേക്ക് ഇറങ്ങി  കാറിനു  മുന്നിൽ അവൾക്ക് വേണ്ടി വെയിറ്റ് ചെയ്തിരുന്നു..

ഒരു പത്ത് മിനിറ്റ് കൂടി കഴിഞ്ഞപ്പോഴേക്കും സ്റ്റെല്ല അങ്ങോട്ടേക്ക് എത്തിയിരുന്നു ഒരു വെള്ള കളർ ലെഗ്ഗിൻസും  ഇളം റോസ് കളർ ടോപ്പും  അതിനൊപ്പം തലയിൽ കൂടി ചുറ്റി ഇട്ടിരിക്കുന്ന വെള്ള ഷാൾ...
കഴുത്തിൽ കിടക്കുന്ന കൊന്ത അതിനൊപ്പം സ്വർണ്ണ ചെയിനിൽ  തൂക്കി ഇട്ടിരിക്കുന്ന താലി ആ കാഴചയിൽ..  ആദ്യമായി വർഷങ്ങൾക്ക് മുന്നേ  അവളെ കണ്ടത് ആൽബിൻ ഓർത്തു..
' എന്റെ മാത്രം  അച്ചായത്തി പെണ്ണ് '

"  എന്താ ആൽബി സ്വപ്നം കണ്ടു നിൽക്കുന്നത് ?? "
സ്റ്റെല്ലയുടെ ചിരിച്ചു കൊണ്ട് ഉള്ള ചോദ്യം.

"  ഒന്നുമില്ല...!!  ഞാൻ നിന്നെ ആദ്യമായി കണ്ടത് ഓർത്ത് പോവുകയായിരുന്നു.. "

"  എന്നിട്ട്  ??

💬 Comments

View all comments