Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]
മോനിക്കയും ബിസിനസിന്റെ ഡിസ്കഷനിലും സംസാരിച്ചുകൊണ്ടിരിക്കുന്നു..
മോനിക്കാ കൂടുതലും ഹിന്ദി സംസാരിക്കുന്നതുകൊണ്ടുതന്നെ ഭഗത്തിന് അവർ തമ്മിൽ നടക്കുന്ന ഡിസ്കഷൻ മനസ്സിലാവുന്നതെ ഇല്ലായിരുന്നു.
ഇടയ്ക്ക് എപ്പോഴോ ഒരു ഗ്യാപ്പ് വന്നപ്പോൾ അവൻ ശിവയോട് സംസാരിച്ചു തുടങ്ങി
" ചേട്ടാ മറ്റേ ഏജൻറ് പയ്യൻ ഇവിടെ എത്തിയിട്ടുണ്ട്.. "
" അന്വേഷിച്ചോ..?? "
" ഞാൻ അവനെ ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു ചേട്ടാ.. അവൻ ഇത്രയും നാൾ ഗോവയിൽ ആയിരുന്നു ഇന്നലെ ലാൻഡ് ചെയ്തു. ഇപ്പോൾ മടിവാളയിൽ ഉണ്ട്..!! അവനെ തൂക്കട്ടെ ?? "
ഭഗത്ത് ശിവയുടെ മറുപടിക്കായി ഗ്ലാസിൽ കൂടി അവനെ തന്നെ നോക്കിക്കൊണ്ടിരുന്നു.
അതേ സമയം ശിവ പുറത്തേക്ക് തന്നെ നോക്കി കുറച്ചു സമയം എന്തോ ആലോചിച്ചു നിൽക്കുകയായിരുന്നു...
" നീ അവനെ വിടാതെ പിടിക്ക്.. കയ്യിലേക്ക് തന്നെ വന്ന് കേറിക്കോളും "
" ശരി ചേട്ടാ..!! എന്തായാലും അവനെ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. "
ശിവയുടെ മറുപടിയുടെ അർത്ഥം ഭഗത്തിനു മനസിലായിരുന്നു
" പുള്ളിക്കാരിയെ ചേട്ടന്റെ പ്രോജക്ടിൽ നിന്നും അറിഞ്ഞുകൊണ്ട് മാറ്റിയതാണോ..?? "
" ആരു സ്റ്റെല്ലയൊ..? എന്താ അങ്ങനെ ചോദിക്കാൻ..?? "
" അല്ല ചേട്ടൻ എന്തെങ്കിലും കണ്മുന്നിൽ കാണാതെ ഇതൊന്നും ചെയ്യില്ല എന്ന് എനിക്ക് അറിയാം..!! മാത്രമല്ല അവരെ അറിഞ്ഞു കൊണ്ട് അവോയ്ഡ് ചെയ്യുന്നതുപോലെയും എനിക്ക് തോന്നുന്നു "
ഭഗത്ത് സംസാരിക്കുണ്ട് എങ്കിലും ശിവ അവന്റെ ചോദ്യത്തിനു മറുപടി ഒന്നും മിണ്ടിയില്ല.
രണ്ടുപേരും കന്നടയിൽ സംസാരിക്കുന്നതു കൊണ്ടുതന്നെ മോനികക്ക് അവർ പറയുന്നത് ഒന്നും മനസ്സിലാകുന്നില്ലായിരുന്നു..
എന്തെങ്കിലും പ്രൈവറ്റ് കാര്യമാണെന്ന് തോന്നിയത് കൊണ്ട് തന്നെ അവൾ അതിലേക്ക് തല ഇടാനും പോയില്ല..
ഓടി കൊണ്ടിരിക്കുന്ന കാറിന്റെ ഗ്ലാസ് താഴ്ത്തി ശിവ പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു
" എനിക്ക് അവളെ ഒരുപാട് ഇഷ്ടമാണ് ഭഗത്ത്..!! "
" പിന്നെ എന്തിനാ ചേട്ടാ..?? "
" കാമം പ്രണയത്തിനു വഴിമാറി..!! ഭഗത്ത് ഇനി അവളെ നേടുമ്പോൾ അതൊരു രാത്രിക്ക് മാത്രമായി എനിക്ക് വേണ്ട.. പകരം എന്റെ സ്വന്തമാകണം അതിനുവേണ്ടിയാണ് ഈ കളിയെല്ലാം.."
ശിവ ഒന്ന് നിർത്തി പിന്നെയും തുടർന്നു..
" ഒരിക്കൽ എന്റെ കയ്യിലേക്ക് വന്നു കയറിയതാണ് സ്റ്റെല്ല .. അന്ന് ഞാൻ അവളെ നേടി എന്ന് അഹങ്കരിച്ചു..!! പക്ഷേ അതൊരു രാത്രിയിലേക്ക് മാത്രം നീണ്ടുനിന്ന വെറുമൊരു ഇൻഫാക്ച്വഷൻ ആയിരുന്നു.."
" ആൾ പിന്നെ പഴയ കോൺടാക്ട് വച്ചില്ലേ..?? "
ഭഗത്ത് അവന്റെ സംശയം മറച്ചു വച്ചില്ല.
💬 Comments
View all comments